Contactos
Información
കുറ്റകൃത്യങ്ങളിലകപ്പെട്ട് ഒരു സ്ത്രീ ജയിലിലടയ്ക്കപ്പെടുമ്പോള്‍ സമൂഹത്തിലും കുടുംബത്തിലും ചോദ്യചിഹ്നമായിത്തീരുന്നത് അവരുടെ കുട്ടികളാണ്. അമ്മ എന്ന അവകാശവും ഉത്തരവാദിത്വവും ഇല്ലാതാവുന്ന സാഹചര്യങ്ങള്‍, നിയമപരമായ ഊരാക്കുടുക്കുകള്‍, അമ്മയ്ക്കൊപ്പം തുറുങ്കിലാവുന്ന കുഞ്ഞുങ്ങള്‍... കേരളത്തിലെ വനിതാതടവുകാര്‍ ശാരീരികവും മാനസികവുമായി ആരോഗ്യവതികളാണോ? കുടുംബം എന്ന സുസ്ഥിരതയിലേക്ക് എന്നെങ്കിലും തിരികെ പ്രവേശനം സാധ്യമാണോ, ജയില്‍ എന്ന സംവിധാനത്തെ പുനര്‍നിര്‍വചിക്കേണ്ടുന്ന സമയം കഴിഞ്ഞിരിക്കുന്നുവോ? അന്വേഷണ പരമ്പര
30 DIC. 2021 · ലാത്തികള്‍ക്ക് കുഞ്ഞുങ്ങളെ ഉണ്ടാക്കാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ എത്രയോ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു എന്നു പറഞ്ഞത് വിപ്ലവനായിക കെ.ആര് ഗൗരിയമ്മയാണ്. കേരളമൊന്നാകെ രാഷ്ട്രീയ വിപ്ലവവീര്യത്തില്‍ ജ്വലിച്ചുനിന്നിരുന്ന കാലത്ത് എത്രയോ വീരനായികമാര്‍ നമുക്കുണ്ടായിരുന്നു. ജയിലുകളില്‍ നിന്നും ജയിലുകളിലേക്ക് യാതൊരു മനുഷ്യത്വവുമില്ലാതെ വലിച്ചിഴയ്ക്കപ്പെട്ടവര്‍, അതിക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയകരായവര്, ആദര്‍ശങ്ങളെ മുറുകെ പിടിച്ചുകൊണ്ട് സര്വപീഡകളും ഏറ്റുവാങ്ങിയവര്‍. ഉടുക്കാനും ഉറങ്ങാനും കഴിയാതെ, ആര്‍ത്തവരക്തം കട്ടപിടിച്ചുണങ്ങിയ അടിവസ്ത്രങ്ങളോടെ ദിവസങ്ങള്‍ കഴിച്ചുകൂട്ടിയവര്‍... അകത്താണ് അമ്മ: പരമ്പര ഭാഗം ഒന്‍പത് തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. എഡിറ്റ് ദിലീപ് ടി.
18 DIC. 2021 · സ്വവര്‍ഗലൈംഗികത ജയിലുകളില്‍ സ്വാഭാവികമാണ്. തിഹാര്‍ പോലുള്ള ജയിലുകളില്‍ സഹതടവുകാരില്‍ നിന്നും ലൈംഗികചൂഷണം നേടിടേണ്ടി വന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ തിഹാറിലെ മുന്‍ ജയില്‍ സൂപ്രണ്ട് സുനില്‍ ഗുപ്ത അദ്ദേഹത്തിന്റെ ബ്ലാക് വാറണ്ട് എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. പരസ്പരസമ്മതത്തോടെയുള്ള സ്വവര്‍ഗാനുരാഗവും ജയിലുകളില്‍ സാധാരണമാണ്. അകത്താണ് അമ്മ ഭാഗം 08. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. എഡിറ്റ് ദിലീപ് ടി.ജി
26 NOV. 2021 · സ്വര്‍ണക്കടത്തില്‍ കാരിയര്‍മാരായി ഉപയോഗിക്കപ്പെടുന്ന സ്ത്രീകളില്‍ അധികവും കുടുംബസ്ഥരും തികച്ചും സാധാരണമായ ചുറ്റുപാടില്‍ നിന്നുള്ളവരുമാണ്. വിജയകരമായി കടത്ത് പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന കമ്മീഷന് തുക തങ്ങള്‍ അത്രയും കാലം അധ്വാനിച്ചതിലും ഇരട്ടിയാവുന്നതിനാല്‍ റിസ്ക് ഏറ്റെടുക്കാന്‍ പ്രവാസിസ്ത്രീകള് തയ്യാറാവുന്നു. പിടിക്കപ്പെട്ടാല്‍ നിയമസഹായം വാഗ്ദാനം ചെയ്യപ്പെടുമെങ്കിലും പലപ്പോഴും അങ്ങനെ സംഭവിക്കാറില്ല. ജയില്‍ അധികൃതര്‍ മുന്‍കയ്യെടുത്താണ് ലീഗല്‍ സര്‍വീസസ് അതോറിറ്റികളുമായി ബന്ധപ്പെട്ട് ജാമ്യത്തിലിറങ്ങാനുള്ള സഹായം ചെയ്തുകൊടുക്കുന്നത്.
'അകത്താണ് അമ്മ' ഭാഗം: ഏഴ് | തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത | എഡിറ്റ്: ദിലീപ് ടി.ജി.
17 NOV. 2021 · സുഗന്ധിയെയും കൂട്ടുകാരനെയും അവിചാരിതമായി അകത്തുവെച്ച് കണ്ടത് സ്വപ്നമോ യാത്ഥാര്ഥ്യമോ എന്ന് തിരിച്ചറിയാനുള്ള സമയം ഭര്‍ത്താവിന് കിട്ടിയില്ല. പിടിക്കപ്പെട്ട മാത്രയില്‍ത്തന്നെ അപമാനം ഭയന്ന്, ഭാവിയെ ഭയന്ന്, കുടുംബത്തെയും കുട്ടികളെയും നാട്ടുകാരെയും ഭയന്ന് സുഗന്ധിയും കൂട്ടുകാരനും കൂടി കൊന്നുകെട്ടിത്തൂക്കി. അല്പനേരത്തിനുശേഷം കൃത്യമായി പഠിച്ചുവെച്ച തിരക്കഥപ്രകാരം ഭര്‍ത്താവ് തൂങ്ങിയാടുന്നതുകണ്ട് സുഗന്ധി നിലവിളിക്കുന്നു, അയല്‍ക്കാരും നാട്ടുകാരും ഓടിക്കൂടുന്നു. വിവരമറിഞ്ഞ് കൂട്ടുകാരനും ഓടിയെത്തുന്നു. ജീവിതത്തില്‍ അന്നേവരെ കടബാധ്യതകളില്ലാത്ത, സന്തോഷകരമായി കുടുംബജീവിതം മുന്നോട്ടുകൊണ്ടുപോയ സുഗന്ധിയുടെ ഭര്‍ത്താവ് തൂങ്ങിമരിക്കില്ലെന്ന് നാട്ടുകാര്‍ ഉറച്ചുവിശ്വസിച്ചു. അവരുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നതായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും. മൃതദേഹം സംസ്കരിക്കുന്നതിനുമുമ്പേ ഭാര്യയും കൂട്ടുകാരനും പോലീസ് കസ്റ്റഡിയിലായി. രണ്ടുപേര്‍ക്കും ജീവപര്യന്തമാണ് കോടതി വിധിച്ചത്.
'അകത്താണ് അമ്മ' ഭാഗം: ആറ് | തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത | എഡിറ്റ്: ദിലീപ് ടി.ജി.
9 NOV. 2021 · സിംബാബ്വെക്കാരിയായ സമ വിയ്യൂര്‍ വനിതാ ജയിലില്‍ എത്തിയിട്ട് നാലുമാസം കഴിഞ്ഞു. സമയുടെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. നിരോധിക്കപ്പെട്ട മയക്കുമരുന്നുമായി വിമാനത്താവളത്തില്‍ നിന്നാണ് സമ പിടിയിലാകുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് മയക്കുമരുന്നു കടത്താന്‍ സുരക്ഷിതമാര്‍ഗം എന്ന നിലയിലാണ് സിംബാബ്വെയില് നിന്നും ഇന്ത്യയിലെത്തിയത്. എളുപ്പം കടമ്പകള്‍ കടക്കാം എന്ന ധാരണയില്‍ കേരളത്തിലെ വിമാനത്താവളവും തിരഞ്ഞെടുത്തു. ജയിലില്‍ വന്നനാള്‍ തൊട്ട് സമ അധികൃതരുമായി നിസ്സഹകരണത്തിലാണ്. ഫിലീപ്പീനിയായ ബ്ലസിക്കയും നേപ്പാളുകാരായ അമ്മയും മകളുമെല്ലാമുള്ള 'വിദേശസെല്ലി'ലാണ് സമയെ പാര്‍പ്പിച്ചത്. സമയുടെ പ്രധാന പ്രതിസന്ധി ഭാഷയായിരുന്നു.
'അകത്താണ് അമ്മ' ഭാഗം: അഞ്ച് | തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത | എഡിറ്റ്: ദിലീപ് ടി.ജി.
29 OCT. 2021 · പായപൂര്ത്തിയാവാത്ത അനിയത്തിയെ പീഡനത്തിന് വിധേയമാക്കാന്‍ ഒത്താശ ചെയ്തു കൊടുത്ത കേസില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ് കാസര്കോഡുകാരിയും വിവാഹിതയും രണ്ട് മക്കളുടെ അമ്മയും ഇരുപത്തെട്ടുവയസ്സുകാരിയുമായ നൂര്ജഹാന്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതോടെ ജീവനോപാധികള്‍ അടഞ്ഞപ്പോഴാണ് അനിയത്തിയെ വില്പനച്ചരക്കാക്കാന് തീരുമാനിച്ചത്. സഹകരിക്കാന്‍ തയ്യാറാവാതിരുന്നപ്പോള്‍ മുറിയിലടച്ചിട്ടു പലരില്‍ കാശുവാങ്ങി കൂട്ടിക്കൊടുത്തു.
അകത്താണ് അമ്മ ഭാഗം നാല്. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത.എഡിറ്റ്: ദിലീപ് ടി.ജി
21 OCT. 2021 · തിരുവല്ലയിലെ ഇരുപത്തിയഞ്ചുകാരി സമീറ മീന്മുറിച്ചുകൊണ്ടിരിക്കെയാണ് ഭര്‍തൃസഹോദരിയായ അസ്മ റബ്ബര്‍പാലില്‍ ഉറയൊഴിക്കാന്‍ വെച്ചിരുന്ന ആസിഡ് തലയ്ക്കുമുകളിലൂടെ എടുത്തുകമഴ്ത്തിയത്. ഇരുന്ന ഇരിപ്പില്‍ത്തന്നെ സമീറ മരിച്ചുപോയി. അകത്താണ് അമ്മ അന്വേഷണ പരമ്പര ഭാഗം മൂന്ന്. തയ്യാറാക്കി അവതരിപ്പിച്ചത്. ഷബിത: എഡിറ്റ് ദിലീപ് ടി.ജി
14 OCT. 2021 · കുറ്റകൃത്യങ്ങളിലകപ്പെട്ട് ഒരു സ്ത്രീ ജയിലിലടയ്ക്കപ്പെടുമ്പോള്‍ സമൂഹത്തിലും കുടുംബത്തിലും ചോദ്യചിഹ്നമായിത്തീരുന്നത് അവരുടെ കുട്ടികളാണ്. അമ്മ എന്ന അവകാശവും ഉത്തരവാദിത്വവും ഇല്ലാതാവുന്ന സാഹചര്യങ്ങള്‍, നിയമപരമായ ഊരാക്കുടുക്കുകള്‍, അമ്മയ്ക്കൊപ്പം തുറുങ്കിലാവുന്ന കുഞ്ഞുങ്ങള്‍... കേരളത്തിലെ വനിതാതടവുകാര്‍ ശാരീരികവും മാനസികവുമായി ആരോഗ്യവതികളാണോ? കുടുംബം എന്ന സുസ്ഥിരതയിലേക്ക് എന്നെങ്കിലും തിരികെ പ്രവേശനം സാധ്യമാണോ, ജയില്‍ എന്ന സംവിധാനത്തെ പുനര്‍നിര്‍വചിക്കേണ്ടുന്ന സമയം കഴിഞ്ഞിരിക്കുന്നുവോ? അന്വേഷണ പരമ്പര. അമ്മയ്ക്കൊപ്പം അകത്തും അമ്മയില്ലാതെ പുറത്തും! അകത്താണ് അമ്മ ഭാഗം രണ്ട്. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. എഡിറ്റ് ദിലീപ് ടി.ജി
7 OCT. 2021 · പതിനെട്ടിനും അറുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള കുറ്റവാളികളും വിചാരണത്തടവുകാരും അന്യരാജ്യക്കാരും അന്യസംസ്ഥാനക്കാരും, അമ്മയും കുഞ്ഞും, അമ്മൂമ്മയും അമ്മയും കുഞ്ഞും സഹോദരങ്ങളും അയല്‍ക്കാരും കഴിയുന്നുണ്ട് കേരളത്തിലെ വനിതാജയിലുകളില്‍. തങ്ങളെ കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചവര്‍ പഴുതുകളില്‍ രക്ഷതേടിയപ്പോള്, കൃത്യങ്ങളില്‍ പങ്കുചേര്‍ന്ന പുരുഷന്മാര് തുല്യശിക്ഷയേറ്റുവാങ്ങി തൊട്ടകലെയുള്ള സെന്‍ട്രല്‍ ജയിലുകളിലുണ്ട്. കൊന്നുകളഞ്ഞത് തങ്ങളുടെ ഉറ്റവരെയും ഉടയവരെയും തന്നെയാണെന്ന ബോധ്യമില്ലാഞ്ഞിട്ടല്ല സംഭവിച്ചുപോയതിലുള്ള പശ്ചാത്താപത്തേക്കാള്‍ തങ്ങളങ്ങനെ ചെയ്തിട്ടില്ല എന്ന് വിശ്വസിക്കുകയും ആവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. അകപ്പെട്ടിരിക്കുന്ന അമ്മയെ സമൂഹം അറിയേണ്ടതുണ്ട്; ഇനിയൊരമ്മയും ഇതുവഴി വരാതിരിക്കാന്‍.
| അന്വേഷണ പരമ്പര തയ്യാറാക്കി അവതരിപ്പിച്ചത് : ഷബിത
കുറ്റകൃത്യങ്ങളിലകപ്പെട്ട് ഒരു സ്ത്രീ ജയിലിലടയ്ക്കപ്പെടുമ്പോള്‍ സമൂഹത്തിലും കുടുംബത്തിലും ചോദ്യചിഹ്നമായിത്തീരുന്നത് അവരുടെ കുട്ടികളാണ്. അമ്മ എന്ന അവകാശവും ഉത്തരവാദിത്വവും ഇല്ലാതാവുന്ന സാഹചര്യങ്ങള്‍, നിയമപരമായ ഊരാക്കുടുക്കുകള്‍, അമ്മയ്ക്കൊപ്പം തുറുങ്കിലാവുന്ന കുഞ്ഞുങ്ങള്‍... കേരളത്തിലെ വനിതാതടവുകാര്‍ ശാരീരികവും മാനസികവുമായി ആരോഗ്യവതികളാണോ? കുടുംബം എന്ന സുസ്ഥിരതയിലേക്ക് എന്നെങ്കിലും തിരികെ പ്രവേശനം സാധ്യമാണോ, ജയില്‍ എന്ന സംവിധാനത്തെ പുനര്‍നിര്‍വചിക്കേണ്ടുന്ന സമയം കഴിഞ്ഞിരിക്കുന്നുവോ? അന്വേഷണ പരമ്പര
Información
Autor | Mathrubhumi |
Organización | Mathrubhumi |
Categorías | Cultura y sociedad |
Página web | - |
mathrubhumionline@gmail.com |
Copyright 2024 - Spreaker Inc. an iHeartMedia Company