Portada del podcast

ആരും പറയാത്ത കഥകള്‍

  • ഞാന്‍  എഡ്‌സണ്‍ അരാന്റസ് ഡൊ നാസിമെന്റോ നിങ്ങളുടെ പെലെ  | Pele life story

    30 DIC. 2022 · ഞാന്‍ എഡ്‌സണ്‍ അരാന്റസ് ഡൊ നാസിമെന്റോ നിങ്ങളറിയുന്ന നിങ്ങളുടെ സ്വന്തം പെലെ. ബ്രസീലിലെ റിയോ ഡി ജെനീറോയില്‍ നിന്ന് ഏകദേശം 200 മൈല്‍ ദൂരയുള്ള മിനാസ് ജെറൈസിലെ ട്രെസ് കോറക്കോസില്‍ ജനിച്ച ഒരു ദരിദ്രബാലന്‍ ലോക മനസുകളിലേക്ക് ട്രിബിള്‍ ചെയ്ത് കയറിക്കൂടിയതിന്റെ കഥ. അവതരണം; പ്രിയന്‍ രാജ് പി.എസ്.സ്‌ക്രിപ്റ്റ്: അഭിനാഥ് തിരുവലത്ത്. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍
    Escuchado 7m 3s
  • പാട്ടുകേട്ടാലോ, കരഞ്ഞാലോ അത് തീരണമെന്നില്ല; മടിക്കരുത്, മനസ്സിനെ ചികിത്സിക്കാന്‍ | Depression

    10 OCT. 2022 · മാനസികാരോഗ്യം ഒരാളുടെ ആരോഗ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. വ്യക്തികളുടെ ക്ഷേമത്തിനും ഫലപ്രദമായ പ്രവര്‍ത്തനത്തിനുമുള്ള അടിത്തറയാണിത്. മാനസിക ക്ഷേമം, മാനസിക വൈകല്യങ്ങള്‍ തടയല്‍, ചികിത്സ, പുനരധിവാസം എന്നിവയെല്ലാം മാനസികാരോഗ്യ ചികിത്സയുടെ പരിധിയില്‍ വരുന്നു. സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണിത്. ലിംഗ, പ്രായ വ്യത്യാസമില്ലാതെ കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്ന പൗരന്‍മാര്‍ വരെയുള്ളവരില്‍ ഇന്ന് മാനസിക പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. തയ്യാറാക്കിയത് അഞ്ജന ശശി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    Escuchado 9m 19s
  • ഓണം അങ്ങ് ഓണാട്ടുകരയിലാണ് | onam memories podcast

    3 SEP. 2022 · ഓണക്കോടിയുടെ പുതുമണം ചിക്കനും മീനും കൂട്ടിയുള്ള ഊണ്. പൂക്കളമിടല്‍ ഓണപ്പൊട്ടനെ വരവേല്‍ക്കല്‍ അമ്മ വീട്ടിലേക്കൊരു യാത്ര വടക്കന്‍ കേരളത്തെ കുട്ടിക്കാലത്തെ ഓണം ഇങ്ങനെയൊക്കെയാണ്. ഓണ ഓര്‍മ്മകളിലേക്ക് സ്വാഗതം. അവതരണം: ജി.ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ്:പ്രണവ് പി.എസ്
    Escuchado 5m 33s
  • ഉപ്പു പാതകള്‍; ഉപ്പു പുരണ്ട ആചാരങ്ങള്‍. ചരിത്രത്തിലെ ചില അറിയാക്കഥകള്‍ | History of salt

    2 JUL. 2022 · ഉപ്പില്ലാതെ ഒരു ദിവസം പോലും നമ്മുടെ ജീവിതത്തില്‍ കടന്നുപോകുന്നില്ല. ഉപ്പിനെപ്പറ്റി എന്താണിത്ര പറയാന്‍ എന്ന് ഒരുപക്ഷേ നമുക്ക് തോന്നാം. ഒന്നാലോചിക്കുമ്പോ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന, നമ്മുടെയൊക്കെ വീടുകളിലെ അടുക്കളയിലേക്കുള്ള ഒരു വസ്തു. അതുമാത്രമല്ല ഉപ്പ്, അതിനപ്പുറം ഉപ്പിന് പറയാന്‍ ഒരുപാട് കഥകളുണ്ട്. വളരെ പ്രൗഢമായ ഒരു ചരിത്രമുണ്ട്. ഉപ്പിന്റെ ചുവട് പിടിച്ച് വിപ്ലവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. നിങ്ങള്‍ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഉപ്പിന്റെ ആ വിശേഷങ്ങളുമായി മേഘ ആന്‍ ജോസഫ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. history of salt
    Escuchado 7m 21s
  • പച്ചിലയെയും കൂണിനെയും പാട്ടുപാടിച്ച് തരുണ്‍ | Tarun Nayar Music

    13 MAY. 2022 · സംഗീതത്തില്‍ വ്യത്യസ്തമായൊരു ശൃഖംല തന്നെ നിര്‍മിച്ചെടുക്കുകയാണ് തരുണ്‍ നായര്‍ എന്ന സംഗീതഞ്ജന്‍. ഇന്ത്യന്‍ വംശജനായ, ഇന്ത്യന്‍ ശാസ്ത്രീയ സം?ഗീതമൊക്കെ നന്നേ ഇഷ്ടപ്പെടുന്ന ഇദ്ദേഹം പാട്ടുണ്ടാക്കുന്നത് പ്രകൃതിയില്‍ നിന്നാണ്. കൂണില്‍ നിന്നും പച്ചിലയില്‍ നിന്നുമൊക്കെ തരുണ്‍ ജന്മം നല്‍കുന്നത് പ്രകൃതിദത്തമായ സംഗീതത്തിനാണ്. തയ്യാറാക്കി അവതരിപ്പിച്ചത്: മേഘ ആന്‍ ജോസഫ്. സൗണ്ട് മിക്‌സിങ്ങ് . പ്രണവ് പി.എസ്
    Escuchado 2m 22s
  • കുഞ്ഞിനെ വളര്‍ത്തണോ, കരിയര്‍ ഗ്രാഫുയര്‍ത്തണോ? മാതൃത്വ മഹത്വവത്ക്കരണത്തില്‍ കിതച്ചു പോകുന്ന അമ്മ | Women's Day

    8 MAR. 2022 · അമ്മയും കുഞ്ഞും എന്നത് അത്ര പെട്ടന്ന് പൊളിച്ചു കളയാന്‍ പറ്റുന്ന പൊതുബോധമല്ല. കഥയായും കവിതയായും കലാകാലങ്ങളായി പറഞ്ഞു പതിഞ്ഞ ഒന്നാണ് മാതൃവാത്സല്യത്തിന്റെ മാഹാത്മ്യം. കുഞ്ഞുങ്ങളെ വളര്‍ത്തുന്ന ആള്‍ എന്നനിലക്കുള്ള ഈ മഹത്വപ്പെടുത്തല്‍ സ്ത്രീകളുടെ ജീവിതത്തില്‍ ഉണ്ടാക്കിയിട്ടുള്ള നഷ്ടങ്ങള്‍ പലപ്പോഴായി ചര്‍ച്ച ചെയ്തിട്ടുണ്ട് എങ്കിലും കുട്ടികളുടെ പരിപാലനവുമായി ബന്ധപ്പെട്ട് ഈ ചര്‍ച്ച വല്ലാതെ മുന്നോട്ട് പോയിട്ടില്ല. റസീന കെ.കെ: അവതരണം രമ്യ ഹരികുമാര്‍ എഡിറ്റ്: ദിലീപ് ടി.ജി
    Escuchado 10m 5s
  • പാക് പേടിയും മെയ്ഡ് ഇന്‍ ഇന്ത്യയും | Maid in India

    2 DIC. 2021 · അലീഷ എന്ന സുന്ദരിയായ രാജകുമാരിയ്ക്ക് വരനെ തേടുന്നതും ഒടുവില്‍ പക്കാ ഇന്ത്യാക്കാരനായ, അതിസുന്ദരനായ യുവാവെത്തി രാജകുമാരിയെ സ്വന്തമാക്കുകയും ചെയ്യുന്ന വിധത്തിലായിരുന്നു 1995-ല്‍ മെയ്ഡ് ഇന്‍ ഇന്ത്യ എന്ന പോപ് ആല്‍ബത്തിലെ ടൈറ്റില്‍ സോങ് പുറത്തിറങ്ങിയത്. ഹിന്ദിയിലായിരുന്നു ഗാനമെങ്കിലും 'മെയ്ഡ് ഇന്‍ ഇന്ത്യ' അലീഷ ചിനായ് എന്ന ഗായികയ്ക്ക് നല്‍കിയത് പോപ് സംഗീത ലോകത്തെ പ്രമുഖസ്ഥാനമാണ്. മേഘ ആന്‍ ജോസഫ്
    Escuchado 3m 42s
  • ജന്തു ലോകത്തും ബ്രേക്ക് അപ്പ്: ഇണ പിരിഞ്ഞ് ആല്‍ബട്രോസുകള്‍ | Albatrosses

    2 DIC. 2021 · ജന്തുലോകത്ത് നിന്ന് ഇപ്പോള്‍ പുറത്തു വരുന്നത് ഒരു ബ്രേക്ക് അപ്പിന്റെ കഥയാണ്. ദക്ഷിണാര്‍ധഗോളത്തില്‍ കാണപ്പെടുന്ന വലിയ കടല്‍പ്പക്ഷികളായ ആല്‍ബട്രോസുകള്‍ക്കിടയില്‍ വേര്‍പിരിയല്‍ കൂടിവരുന്നു. കാരണം കാലാവസ്ഥാ വ്യതിയാനവും ഉയര്‍ന്ന താപനിലയും. കടലിന് ചൂടുകൂടുന്നതും മത്സ്യസമ്പത്ത് കുറയുന്നതും കാരണം ആല്‍ബട്രോസുകള്‍ക്ക് കൂടുതല്‍ സമയം ഭക്ഷണം തേടി പറക്കേണ്ടിവരുന്നു. ഇത് അവയില്‍ ഹോര്‍മോണ്‍ വ്യതിയാനമുണ്ടാക്കുകയും ഇണയ്ക്കരികിലെത്താനുള്ള സാഹചര്യമില്ലാതാക്കുകയും ചെയ്യുന്നു. തയ്യാറാക്കി അവതരിപ്പിച്ചത്: മേഘ ആന്‍ ജോസഫ്. എഡിറ്റ് ദിലീപ് ടി.ജി
    Escuchado 1m 34s
  • ക്രിസ്മസ് ദ്വീപില്‍ ചുവന്ന ഞണ്ടുകളുടെ ഹണിമൂണ്‍ കാലം | Red Crab Migration Christmas Island

    30 NOV. 2021 · റോഡിലൂടെ കൂട്ടമായി കടല്‍ത്തീരത്തേക്കുപോകുന്ന ഞണ്ടുകള്‍... പെട്ടെന്ന് കാണുമ്പോള്‍ ചലിക്കുന്ന ചുവന്ന പരവതാനിപോലെ. റോഡുകളും, പാലങ്ങളും ഫ്ളൈ ഓവറുകളുമെല്ലാം ആ ചുവപ്പുകൊണ്ട് മൂടപ്പെടും. ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപില്‍ ഇപ്പോള്‍ ചുവന്ന ഞണ്ടുകളുടെ ഘോഷയാത്ര നടക്കുന്ന കാലമാണ്. ലോകത്തെ വര്‍ഷാവര്‍ഷം അമ്പരപ്പിക്കുന്ന മനോഹര കാഴ്ച. നവംബറിലെ തണുപ്പില്‍ ആദ്യമഴത്തുള്ളി കാട്ടില്‍ വീഴുന്നതോടെ തുടങ്ങും ചുവന്ന ഞണ്ടുകളുടെ കടല്‍യാത്ര | തയ്യാറാക്കി അവതരിപ്പിച്ചത്: ഭാഗ്യശ്രീ. എഡിറ്റ് ദിലീപ് ടി.ജി
    Escuchado 2m 42s
  • വിരല്‍ ഞൊടിക്കാനോ കണ്ണുചിമ്മാനോ കൂടുതല്‍ നേരം | How fast is a finger snap?

    29 NOV. 2021 · ഒരുതവണ കണ്ണുചിമ്മിത്തുറക്കുന്നതിനെക്കാള്‍ വേഗമുണ്ട് ഒരുവട്ടം കൈ ഞൊടിക്കുന്നതിന്! എത്രയെന്നോ 20 മടങ്ങ്. മനുഷ്യശരീരത്തിന് സാധ്യമായ പരിക്രമണചലനങ്ങളില്‍ ഏറ്റവും വേഗം വിരല്‍ ഞൊടിക്കലിനാണ്. തയ്യാറാക്കി അവതരിപ്പിച്ചത് രൂപശ്രീ, മേഘ ആന്‍ ജോസഫ് . എഡിറ്റ് ദിലീപ് ടി.ജി
    Escuchado 1m 46s
ആരും ഇതുവരെ പറയാത്ത ചില കഥകളും വാര്‍ത്തകളും
Contactos
Información

Parece que no tienes ningún episodio activo

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Actual

Portada del podcast

Parece que no tienes ningún episodio en cola

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Siguiente

Portada del episodio Portada del episodio

Cuánto silencio hay aquí...

¡Es hora de descubrir nuevos episodios!

Descubre
Tu librería
Busca