Contactos
Información
അഭിമുഖങ്ങള്‍ അതിലൂടെ അനുഭവങ്ങളും വിശേഷങ്ങളും
2 SEP. 2024 · കാലിഗ്രാഫി വിദഗ്ദ്ധന് എന്‍ ഭട്ടതിരി പറയുന്നു
എങ്ങനെ നല്ല ഭംഗിയായി എഴുതാന്‍ കഴിയും? എല്ലാവര്ക്കും നല്ല ഭംഗിയില്‍ എഴുതാന്‍ പറ്റുമോ പലര്‍ക്കുമുള്ള സംശയമാണിത്. കാലിഗ്രാഫിയുടെ ചരിത്രമെന്താണ് എന്താണെന്ന് കാലിഗ്രഫിയെന്നും തുടങ്ങി കാലിഗ്രഫിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി പറയുകയാണ് കാലിഗ്രാഫി വിദഗ്ദ്ധന് എന്‍ ഭട്ടതിരി ഒപ്പം കൊച്ചിയില്‍ നടക്കാന്‍ പോകുന്ന അന്താരാഷ്ട്ര കാലിഗ്രാഫി ഫെസ്റ്റിനെക്കുറിച്ചും അദ്ദേഹം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു? ഹോസ്റ്റ്: ആര്.ജെ മാഹിന്‍. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം.
16 MAR. 2022 · ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും കവയത്രിയുമാണ് വിജയരാജമല്ലിക. മലയാള വ്യാകരണം തീരെ അറിയാത്ത അവസ്ഥയിൽ നിന്നും അഭിനന്ദനാർഹയായ കവയത്രിയായി മാറിയത് എങ്ങനെയെന്ന് അവർ പങ്കുവെയ്ക്കുന്നു.
29 ENE. 2022 · ഹൃദയം എന്ന ചിത്രം കണ്ടവരാരും ഈ സംഭാഷണമോ അത് പറയുന്ന സെല്‍വയേയോ ഒരിക്കലും മറക്കാനിടയില്ല. അരുണിനും കൂട്ടുകാര്‍ക്കും ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും നല്‍കുന്നത് സെല്‍വയാണ്. ഒരര്‍ത്ഥത്തില്‍ ആ ചങ്ങാതിക്കൂട്ടത്തിന്റെ ഹൃദയം തന്നെയാണ് സെല്‍വ. സെല്‍വയായെത്തിയത് ഒരു മലയാളി നടനാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ആലപ്പുഴ സ്വദേശി കലേഷ് രാമാനന്ദ് ആണ് ഹൃദയത്തിലെ സെല്‍വ. തിയേറ്റര്‍ കലാകാരനും ഡബ്ബിങ് കലാകാരനുമായ തന്നെ വിനീത് ശ്രീനിവാസന് കണ്ടെത്തിയതെങ്ങനെയെന്ന് മാതൃഭൂമി ഡോട്ട് കോമിനോട് പറയുകയാണ് കലേഷ്. തയ്യാറാക്കിയത്: അഞ്ജയ് ദാസ് . എഡിറ്റ്: ദിലീപ് ടി.ജി. എഡിറ്റ്: ദിലീപ് ടി.ജി
20 OCT. 2021 · കേരള കലാമണ്ഡലത്തില്‍ കഥകളി വേഷത്തില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കാനുളള ചരിത്രപരമായ തീരുമാനത്തെ കൈയടികളോടെയാണ് ഈ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സ്വീകരിച്ചിരിക്കുന്നത്. ഗുരുകുലസമ്പ്രദായത്തില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കു മാത്രമായിരുന്നു കലാമണ്ഡലത്തില്‍ നേരത്തേ കഥകളിവേഷത്തില്‍ പ്രവേശനം
കലാമണ്ഡലത്തിന്റെ പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് നാല്പതിലേറെ വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കഥകളി കലാകാരി രഞ്ജിനി കിഴക്കേ പിഷാരം. അഭിമുഖം തയ്യാറാക്കി അവതരിപ്പിച്ചത്: രമ്യ ഹരികുമാര്‍. എഡിറ്റ് ദിലീപ് ടി.ജി
25 SEP. 2021 · 2020-ല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മാനഭംഗ കേസുകളില്‍ 96 ശതമാനവും വീട്ടിലുള്ളവരൊ ബന്ധുക്കളൊ സുഹൃത്തുക്കളൊ സ്ത്രീകളുമായി അടുത്തു ബന്ധമുള്ളവരൊ ആണ് പ്രതികള്‍. വെറും നാല് ശതമാനം മാത്രമാണ് അപരിചിതരാല്‍ ബലാത്സംഗം ചെയ്യപ്പെട്ടത്. ഈ വിഷയത്തില്‍ വനിതാ കമ്മീഷന് അംഗം ഷാഹിതാ കമാല്‍ സംസാരിക്കുന്നു തയ്യാറാക്കി അവതരിപ്പിച്ചത് ശങ്കര്‍ സി.ജി
23 SEP. 2021 · സെപ്തംബര്‍ 23 അന്താരാഷ്ട്ര ആംഗ്യ ഭാഷ ദിനമായി നാം ആചരിക്കുകയാണ്. We sign for Human Rights എന്നതാണ് ഐക്യ രാഷ്ട്ര സഭ ഇത്തവണ ആംഗ്യ ഭാഷാ ദിനാചരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന പ്രമേയം. ആംഗ്യ ഭാഷയുടെ വ്യത്യസ്തങ്ങളായ സവിശേഷതകള്‍, ആംഗ്യഭാഷയ്ക്ക് നിലവില്‍ സമൂഹത്തിലുള്ള പ്രചാരം, ആംഗ്യഭാഷാ പഠനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിലെ (NISH) എച്ച് ഐ ഡിഗ്രി വിഭാഗം മേധാവി രാജി ഗോപാല്‍ മാതൃഭൂമി ഡോട്ട്കോമുമായി സംസാരിക്കുന്നു. | തയ്യാറാക്കി അവതരിപ്പിച്ചത്: മേഘ ആന്‍ ജോസഫ്
22 SEP. 2021 · കഴിഞ്ഞ ദിവസമാണ് മോഹന്‍ ലാലിനെ കാണാന്‍ ആ?ഗ്രഹമുണ്ടെന്നു പറഞ്ഞു കരയുന്ന രുക്മിണിയമ്മയുടെ വീഡിയോ വൈറലായത്. തൃശ്ശൂരിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ജോബി ചുവന്നമണ്ണ് പകര്‍ത്തിയ വീഡിയോ ശ്രദ്ധയില്‍പ്പെട്ട മോഹന്‍ ലാല്‍ ഫാന്‍സ് അസോസിയേഷന് ഉടന്‍ വീഡിയോ താരത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. വൈകാതെ രുക്മിണിയമ്മയെ തേടി സാക്ഷാല്‍ മോഹന്‍ ലാലിന്റെ വിളിയുമെത്തി. കോവിഡ് മഹാമാരി ഒതുങ്ങിയാലുടന്‍ നേരിട്ട് കാണാമെന്ന ഉറപ്പും താരം നല്കി. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ആ നിമിഷത്തേക്കുറിച്ചും കഴിഞ്ഞകാലത്തേക്കുറിച്ചും ആരോരുമില്ലാതെ തനിയേ കഴിയുന്നതിനേക്കുറിച്ചുമൊക്കെ മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ് രുക്മിണിയമ്മ. തയ്യാറാക്കിയത് വീണ ചിറയ്ക്കല്‍
21 SEP. 2021 · സലിം കുമാര്‍ ഒരിടത്തും പറയാത്ത 'ആ കഥ'; അച്ഛനുറങ്ങാത്ത വീടിലേക്ക് സലിം കുമാര്‍ എത്തുന്നതിന് ഒന്ന് രണ്ട് വിഷയങ്ങളുണ്ട്. കുതിരവട്ടം പപ്പുവിനേപ്പോലെയാണ് എനിക്ക് സലിം കുമാറിനെ തോന്നിയിട്ടുള്ളത്. പപ്പുവേട്ടന് അധികം സീരിയസ് വേഷങ്ങളൊന്നും ചെയ്യാന്‍ പറ്റിയിരുന്നില്ല. സലിം കുമാറിനെ ഞാന്‍ പേഴ്സണലി തന്നെ കാണുകയായിരുന്നു. ബാബു ജനാര്ദനന് പറയുന്നു. തയ്യാറാക്കി അവതരിപ്പിച്ചത് അഞ്ജയ് ദാസ് | എഡിറ്റ് ദിലീപ് ടി.ജി
21 SEP. 2021 · റിസള്‍ട്ട് അറിഞ്ഞതിന്റെ പിറ്റേദിവസം ആണ് ഭാര്യയോട് പോലും ജയപാലന് ചേട്ടന് ലോട്ടറി അടിച്ച കാര്യം പറഞ്ഞത്. ഓണം ബമ്പര്‍ വിജയി ജയപാലന് ചേട്ടന് ആര്.ജെ ജോഷ്നിയുമായി നടത്തിയ അഭിമുഖം കേള്‍ക്കാം.
20 SEP. 2021 · എനിക്ക് വളരേക്കാലം മുതല്‍ തന്നെ സലീമേട്ടനെ അറിയാം. എന്റെ ആദ്യ സിനിമ എന്റെ വീട് അപ്പൂന്റേം ആണ്. സലീമേട്ടനെ മൂങ്ങാ ചേട്ടാ എന്ന് വിളിക്കുന്ന രം ഗമാണ് ആദ്യത്തേത്. പിന്നെ എന്നെ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് മായാവി എന്ന സിനിമയിലാണ്. ഒറ്റ സീനേ ഉണ്ടായിരുന്നുള്ളൂ ആ സിനിമയില്‍... അഭിനയത്തില്‍ കാല് നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന സലീം കുമാറിനെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്. തയ്യാറാക്കി അവതരിപ്പിച്ചത്: അഞ്ജയ് ദാസ് എന്‍.ടി
അഭിമുഖങ്ങള്‍ അതിലൂടെ അനുഭവങ്ങളും വിശേഷങ്ങളും
Información
Autor | Mathrubhumi |
Organización | Mathrubhumi |
Categorías | Entrevistas musicales |
Página web | - |
mathrubhumionline@gmail.com |
Copyright 2024 - Spreaker Inc. an iHeartMedia Company