Contactos
Información
വാര്‍ത്തകളും വാര്‍ത്താ വിശേഷങ്ങളുമായി മാതൃഭൂമി പോഡ്കാസ്റ്റ്.
30 JUL. 2024 · ഉരുള്‍പൊട്ടല്‍ നാശംവിതച്ച വയനാട്ടില്‍ മരിച്ചവരുടെ എണ്ണം 36 ആയി. നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി 19 ഓളം പേരുടെ മൃതദേഹഭാഗങ്ങള്ളാണ് ഒഴുകിയെത്തി. രാവിലെ പലയിടങ്ങളിലും വേറെയും ശരീരങ്ങളും ശരീരഭാഗങ്ങളും ഒഴുകിയെത്തുന്നതായി പറയുന്നുണ്ട്. അതേസമയം മുണ്ടക്കൈ ഭാ?ഗത്ത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. വിവരങ്ങളുമായി മാതൃഭൂമി പ്രതിനിധി നീനു മോഹന്‍ ചേരുന്നു
6 FEB. 2024 · ഈസ് ഓഫ് ലിവിങ്, ഈസ് ഓഫ് ഡൂയിങ് ബിസിനസ്... എന്നൊക്കെ നമ്മള് സ്ഥിരമായി കേട്ടുവരുന്നതാണ്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് അതുപോലെ തന്നെ പ്രധാന്യമുള്ള ഒന്നാണ് ഈസ് ഓഫ് ജസ്റ്റിസ്... എന്താണ് ഈസ് ഓഫ് ജസ്റ്റിസ്. നമ്മുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി വജ്രജൂബിലിയുടെ നിറവില്‍ നില്ക്കുമ്പോള് ഇതേക്കുറിച്ചൊന്ന് ചിന്തിച്ചാലോ? ഈ വിഷയത്തില്‍ സംസാരിക്കുന്നത് മാതൃഭൂമി ഡല്‍ഹി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ഷൈന്‍ മോഹന്‍ സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | 'Ease of Justice
24 ENE. 2024 · അഞ്ചുവര്‍ഷം മുന്‍പൊരിക്കല്‍ അയോധ്യയില്‍ വന്നിരുന്നു. അന്നത്തെ മുഷിഞ്ഞുകിടന്ന അയോധ്യയല്ല ഇന്നത്തെ അയോധ്യ. അന്നു കണ്ട സരയൂ നദിയല്ല ഇപ്പോള്‍ കണ്ടത്. രാമക്ഷേത്രത്തിന് വഴിതെളിച്ച 2019 നവംബറിലെ സുപ്രീംകോടതി വിധി അയോധ്യയെ മാറ്റിമറിച്ചിരിക്കുന്നു. അയോധ്യയില്‍ കണ്ട നേര്ക്കാഴ്ചകളേക്കുറിച്ച് സംസാരിക്കുന്നത് മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ ഷൈന്‍ മോഹന്‍. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
1 OCT. 2023 · രാഷ്ട്രപിതാവിന്റെ തെളിച്ചമുള്ള ചിന്തകൾ ഇന്നും അദ്ദേഹത്തിന്റെ ശബ്ദത്തിൽ കേൾക്കാം
19 JUL. 2023 · ഇന്റീരിയര്‍ ഡിസൈനര്‍ ആയ ഗഫൂര്‍ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കുന്നു. ഓരോ സാധാരണക്കാരനും എന്തായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന രാഷ്ട്രീയ നേതാവ് എന്ന് ഗഫൂറിന്റെ വാക്കുകള്‍ അടിവരയിടുന്നു. പ്രൊഡ്യൂസര്‍; അരവിന്ദ് ജി. സൗണ്ട് മിക്സിങ്: വിനീത് കുമാര്‍ ടി.എന്‍. | remembering oommen chandy
7 NOV. 2022 · സുപ്രീംകോടതിയുടെ തീര്‍പ്പോടെ ഉയര്‍ന്ന ശമ്പളമുള്ളവര്‍ക്ക് ഉയര്‍ന്ന ഇ.പി.എഫ് പെന്‍ഷനും അര്‍ഹത കൈവന്നു. 2014 സെപ്റ്റംബര്‍ ഒന്നിന് മുമ്പ് ഓപ്ഷന് കൊടുക്കാതെ വിരമിച്ചവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. അതുപോലെ ആ തീയതിക്ക് ശേഷം സര്‍വീസിലെത്തിയവര്‍ എന്‍പിഎസ്സിന്റെ ഭാഗമായതിനാല്‍ അവരും ഈ പെന്ഷന് സ്കീമിന് പുറത്താണ്. കട്ട് ഓഫ് തീയതിക്ക് ശേഷം വിരമിച്ചവര്‍ക്കും ഇപ്പോഴും സര്‍വീസില്‍ തുടരുന്നവര്‍ക്കും ഓപ്ഷന് നല്കിയിട്ടില്ലെങ്കില് അത് നല്കി ഉയര്‍ന്ന പെന്ഷന് അര്‍ഹത നേടാം. അതോടെ തൊഴിലുടമ അടയ്ക്കുന്ന പി.എഫ് വിഹിതത്തില്‍ കുറവു വരുകയും പെന്ഷന് സ്കീമിലേക്ക് അടയ്ക്കുന്ന തുക കൂടുകയും ചെയ്യും. ഓപ്ഷന് കൊടുക്കാത്തവര്ക്ക് നിലവിലെ പോലെ 15,000 രൂപയുടെ 8.33 ശതമാനം തുകയായ 1250 ആണ് പരമാവധി തുക ഇ.പി.എസ്സിലേക്ക് പിടിക്കുക. ഇക്കാലയവളില്‍ വിരമിച്ചവരും സര്‍വീസില്‍ തുടരുന്നവരും മുന്‍കാല പ്രാബല്യത്തോടെ ഇ.പി.എസ്സിലേക്ക് ബാക്കി അടയ്ക്കേണ്ട തുക പി.എഫ് വിഹിതത്തില്‍ ഉണ്ടെങ്കില്‍ വകമാറ്റുകയോ അല്ലെങ്കില്‍ കണ്ടെത്തി അടയ്ക്കുകയോ ചെയ്യാം. ഹയര്‍ പെന്ഷന് കൊടുത്താല്‍ സര്‍വീസ് കാലാവധിക്ക് അനുസരിച്ച് പെന്ഷന് തുകയില്‍ നല്ലൊരു വര്‍ധനവും പ്രതീക്ഷിക്കാം. തയ്യാറാക്കി അവതരിപ്പിച്ചത്: മനു കുര്യന്: സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ | EPFO pension scheme
19 OCT. 2022 · ഗാന്ധി കുടുംബത്തിലുള്ള വിശ്വസ്ത കോണ്‍ഗ്രസ് വീണ്ടും തെളിയിച്ചു. 'അനൗദ്യോഗികമായി' ഔദ്യോഗിക സ്ഥാനാര്‍ഥിയായി മത്സരിച്ച മല്ലികാര്‍ജുന ഖാര്‍ഗെ ഏവരും പ്രതീക്ഷിച്ച പോലെ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച് കോണ്‍ഗ്രസ് അധ്യക്ഷനായി. മാറ്റം വേണം മാറ്റത്തിന് വോട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ശശി തരൂര്‍ മാറ്റം വേണമെന്നുള്ളവര്‍ വോട്ട് ചെയ്താ മതി എന്നാണ് പറഞ്ഞത്. ആ മാറ്റം എന്ന മുദ്രാവാക്യത്തിന് ലഭിച്ചത് 1072 വോട്ട്. വിമതപരിവേഷമുണ്ടായിട്ടും ഇത്രയും വോട്ട് പിടിച്ച തരൂര്‍ തോല്‍വിയിലും താരമായി. ഇതുവരെ പാര്‍ട്ടിയില്‍ ഒരുപദവിയുമില്ലാത്ത തരൂരിനെ തേടി ഇനി പദവികള്‍ വരുമോ. തിരുവനന്തപുരം എം.പിയെ കോണ്‍ഗ്രസ് ഇനി എങ്ങനെ ഉള്‍ക്കൊള്ളും. അവഗണനയെങ്കില്‍ തരൂര്‍ ഇനി കോണ്‍ഗ്രസിലുണ്ടാവുമോ. ഖാര്ഗയിലൂടെ കോണ്‍ഗ്രസിന് മാറ്റമുണ്ടാവുമോ. റിമോര്‍ട്ട് കണ്ട്രോള് ഗാന്ധി കുടുംബത്തില്‍ സുരക്ഷിതമോ. വരും നാളുകളില്‍ കോണ്‍ഗ്രസിന് കാത്തിരിക്കുന്നത് എന്താണ്
കെ.എ ജോണിയും മനു കുര്യനും വിലയിരുത്തുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. | Shashi Tharoor
27 SEP. 2022 · ഒരുവശത്ത് രാഹുല്‍ ഗാന്ധിയുടെ യാത്ര. മറുവശത്ത് പാര്‍ട്ടി പ്രസിഡന്റ് ആകാം പക്ഷേ മുഖ്യമന്ത്രി കസേര കൈവിട്ടുള്ള കളിക്കില്ലെന്ന് അശോക് ഗഹ്ലോത്ത്. കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട മുഖ്യമന്ത്രി കസേര തിരിച്ചുകിട്ടുമെന്ന് കരുതിയ സച്ചിന് പൈലറ്റിന് മോഹഭംഗം.
കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ അന്വേഷിക്കുമ്പോള്‍ കിട്ടിയത് രാജസ്ഥാനിലെ പ്രതിസന്ധിയാണ്. വിശ്വസ്തനെന്ന് കരുതിയ ഗഹലോത്ത് വിലപേശിയത് ഹൈക്കമാന്‍ഡിനോട്. ഇത് കോണ്‍ഗ്രസിന് നല്കുന്ന പാഠം എന്താണ്. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പിഎസ്
20 SEP. 2022 · കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത അസാധാരണമായ സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്ഭവനും കേരളവും സാക്ഷ്യം വഹിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെതിരെ അതിന്റെ മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിക്കുന്നു. കൊലപാതശ്രമം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഒട്ടും അമാന്തിക്കാതെ ഗവര്‍ണറുടെ ഭരണഘടനാ പദവിയൊന്നും ഗൗനിക്കാതെ മുഖ്യമന്ത്രി മറുപടി പറയാനും എത്തുന്നു. സര്‍ക്കാരും ഗവര്‍ണറും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കുമ്പോള്‍ പരിധിവിടുന്നത് ആരാണ്. സര്‍ക്കാരോ അതോ ഗവര്‍ണറോ? കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Kerala Governor ArifMohammadKhan vs Chief Minister Of Kerala
14 SEP. 2022 · i രാഹുല്‍ ഗാന്ധി നടത്തുന്ന 150 ദിവസം നീളുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ ഉണര്‍ത്തെഴുന്നേല്‍പ്പിന് കാരണമാകുമോ? യഥാര്‍ത്ഥ്യത്തില്‍ രാഹുല്‍ തന്നെയായിരുന്നു ഈ യാത്ര നയിക്കേണ്ടിയിരുന്നത്. ഈ യാത്രയ്ക്കപ്പുറം കോണ്‍ഗ്രസിന് എന്ത് സംഭവിക്കും. യാത്രയില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളുടെ പ്രസക്തിയെന്ത്
കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
| bharat jodo yatra by Rahul gandh
വാര്‍ത്തകളും വാര്‍ത്താ വിശേഷങ്ങളുമായി മാതൃഭൂമി പോഡ്കാസ്റ്റ്.
Información
Autor | Mathrubhumi |
Organización | Mathrubhumi |
Categorías | Noticias |
Página web | - |
mathrubhumionline@gmail.com |
Copyright 2024 - Spreaker Inc. an iHeartMedia Company