Contactos
Información
വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ ജീവിതാനുഭവങ്ങള്‍: ഹോസ്റ്റ്: നിലീന അത്തോളി
18 SEP. 2024 · കുറ്റകൃത്യങ്ങളുണ്ടാകുമ്പോള്‍ കേസിന് തുമ്പുണ്ടാക്കാന്‍ പോലീസ് ആശ്രയിക്കുന്നത് ശ്വാനന്മാരെയാണ്. കൊലപാതകങ്ങള്‍, മോഷണങ്ങള്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് മണം പിടിച്ചെത്തി ഡോഗ് സ്വാഡ് തെളിയിച്ചത്. കേരള പോലീസിന്റെ ഡോഗ് സ്ക്വാഡിന്റെ കഥയാണ് ഇത്തവണ സര്‍വ്വീസ് സ്റ്റോറിയില്‍.ആല്‍ക്കഹോള്‍ ഡോഗ്, ലഹരി കണ്ടെത്തുന്ന നാര്‍കോട്ടിക് ഡോഗ്, ബോംബ് ഡിറ്റക്ഷന്‍ ഡോഗ്, കെഡാവര്‍ ഡോഗ് തുടങ്ങീ നിരവധി ട്രേഡിലുള്ള പോലീസ് നായകളുടെ സവിശേഷതകള്‍ അവരെ പരിശീലിപ്പിക്കുന്ന രീതികള്‍, കേസിന് തുമ്പുണ്ടാക്കിയ കഥകള്‍ കോട്ടയം ഡോഗ് സ്ക്വാഡ് ഇന്‍ചാര്‍ജ്ജ് കെ.വി പ്രേംജി പങ്കുവയ്ക്കുന്നു. ഹോസ്റ്റ് നിലീന അത്തോളി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
23 JUL. 2024 · ജയിലിനകം എന്നത് സിനിമകളിലൂടെ മാത്രം നമുക്ക് കണ്ടും കേട്ടും പരിചയമുള്ള ഒരു ലോകമാണ്. അന്തേവാസികള്‍ തമ്മിലുള്ള അടിപിടികള്‍, ജയില്‍ ചാട്ടം, ആത്മഹത്യകള്‍ എന്നിങ്ങനെയെല്ലാം ചേര്‍ന്ന സംഘര്‍ഷഭരിത ജീവിതമാണ് ജയിലര്‍മാരുടേത്. മുന്‍ ജയില്‍ ഡിഐജി സന്തോഷ് എസ് തന്റെ ഔദ്യോഗിക ജീവിതത്തെ കുറിച്ച് സര്‍വ്വീസ് സ്റ്റോറിയില്‍ സംസാരിക്കുന്നു.ഹോസ്റ്റ് നിലീന അത്തോളി . സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. | Life As a Jailer
2 JUL. 2024 · മലയാളികളുടെ ജീവിതവുമായി ചേര്‍ന്നു നില്ക്കുന്ന സംവിധാനമാണ് റെയില്‍വേയും തീവണ്ടിയും. വലിയൊരു വിഭാഗം മലയാളികള്‍ പൊതുഗതാഗത്തിനായി നിത്യേനയെന്നോണം ആശ്രയിക്കുന്ന പൊതുഗതാഗത മാര്‍ഗമാണ് തീവണ്ടി. പക്ഷേ, തീവണ്ടിയോടിക്കുന്ന ലോക്കോ പൈലറ്റുമാരുടെ സര്‍വീസ് ജീവിതം നമുക്കത്ര പരിചിതമല്ല. മാതൃഭൂമി ഡോട്ട്കോം തുടങ്ങുന്ന സര്‍വീസ് സറ്റോറിയുടെ ആദ്യ എപ്പിസോഡില്‍ എഴുത്തുകാരനും ലോക്കോ പൈലറ്റുമായ സിയാഫ് അബ്ദുള്‍ ഖാദര്‍ തന്റെ വ്യത്യസ്തവും സാഹസികവുമായ സര്‍വീസ് ജീവിത കഥ പങ്കുവെക്കുന്നു. ഹോസ്റ്റ്: നീലിന അത്തോളി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Life of a Loco Pilot
വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ ജീവിതാനുഭവങ്ങള്‍: ഹോസ്റ്റ്: നിലീന അത്തോളി
Información
Autor | Mathrubhumi |
Organización | Mathrubhumi |
Categorías | Diarios personales |
Página web | - |
webadmin@mpp.co.in |
Copyright 2024 - Spreaker Inc. an iHeartMedia Company