Portada del podcast

SPORTS SHOW

  • കാത്തുകാത്തിരുന്ന് ഒടുവില്‍ സഞ്ജു ലോകകപ്പ് ടീമില്‍ | Sanju Samson in India's World Cup 0 squad

    30 ABR. 2024 · കാത്തിരിപ്പുകള്‍ക്കൊടുവില്‍ 2024 ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടി സഞ്ജു സാംസണ്‍. ഇത്തവണത്തെ ഐപിഎല്ലിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് സഞ്ജുവിന് ടീമിലേക്കുള്ള വഴിതുറന്നത്. ലോകകപ്പ് ടീമിലേക്കുള്ള സഞ്ജുവിന്റെ യാത്രയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്. അഭിനാഥ് തിരുവലത്തും, നന്ദുശേഖറും, ആദര്‍ശും. സൗണ്ട് മിക്സിങ്:  കൃഷ്ണലാല്‍ ബി.എസ്
    Escuchado 18m 3s
  • നീലപ്പടയ്ക്ക് നിലതെറ്റിയത് എവിടെ  ? | Australia beat India

    19 NOV. 2023 · ഫൈനലില്‍ വീണെങ്കിലും തലയുയര്‍ത്തി മടങ്ങുന്നു. തുടര്‍ച്ചായി 10 വിജയങ്ങള്‍ നേടി ഫൈനലിലെത്തിയെങ്കിലും ഇന്ത്യ ഓസീസിന് മുന്നില്‍ പരാജയപ്പെട്ടു. ഇന്ത്യയ്ക്ക് പിഴച്ചതെവിടെ? അനുരഞ്ജ് മനോഹറും അഭിനാഥ് തിരുവലത്തും വിലയിരുത്തുന്നു. സൗണ്ട് മിക്‌സിങ്: സനൂപ്
    Escuchado 12m 35s
  • കപ്പിനും ചുണ്ടിനുമിടയില്‍ ഓസീസ് കടമ്പ | world cup final india vs australia

    18 NOV. 2023 · ഓസീസോ ഇന്ത്യയോ ? 2023 ഏകദിന ലോകകപ്പ് അതിന്റെ അവകാശികളേയും കാത്തിരിപ്പാണ്. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഫൈനലിന് തുടക്കമാകും. സ്വന്തം മണ്ണില്‍ മൂന്നാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുമ്പോള്‍ ആറാം കിരീടമാണ് ഓസ്ട്രേലിയ ഉന്നം വെയ്ക്കുന്നത്. ഇന്ത്യ ലോകകപ്പ് ഫൈനല്‍ കളിക്കാനിറങ്ങുന്നത് അപരാജിതരായിട്ടാണ്. ഓസീസാകട്ടെ ആദ്യ രണ്ട് തോല്‍വികള്‍ക്ക് ശേഷം അവിശ്വസനീയമായ കുതിപ്പാണ് നടത്തിയത്. ആരാകും കലാശപ്പോരിലെ കേമന്‍മാര്‍ ? അനുരഞ്ജ് മനോഹറും അഭിനാഥ് തിരുവല്ലത്തും ആദര്‍ശും വിലയിരുത്തുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് world cup final india vs australia
    Escuchado 18m 30s
  • കപ്പിനരികെ ഇന്ത്യ; കോലിയുടെ റെക്കോഡ് സെഞ്ച്വറിക്ക് മേലെ ഷമിയുടെ ഹീറോയിസം | Virat Kohli

    16 NOV. 2023 · പത്തില്‍ പത്തും ജയിച്ച് ഫൈനലില്‍. ഒരു ലോകകപ്പിലും ഇന്ത്യ ഇതുപോലെ മിന്നും ഫോമില്‍ കളിച്ചിട്ടില്ല. ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ മൂന്നാം ലോകകിരീടത്തിനായി വാശിയോടെ പോരാടുന്നു. സ്പിന്‍ സഹായം തേടിയിടത്ത് പേസ് നിര തീതുപ്പി. കോലിയും രോഹിത്തും രക്ഷിക്കും എന്ന് കരുതിയിടത്ത് ഗില്ലും അയ്യരും രാഹുലും അവസരത്തിനൊത്തുയര്‍ന്നു. സെമിയിലെ താരം കോലിയോ ഷമിയോ. ആരാണ് ഈ ലോകകപ്പിലെ ഇന്ത്യയുടെ യഥാര്‍ഥ ഹീറോ ? മനു കുര്യനും ബി.കെ രാജേഷും അനുരഞ്ജ് മനോഹറും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
    Escuchado 23m 33s
  • ഇരട്ട ഫോമില്‍ ഇന്ത്യ; സച്ചിനൊപ്പം കോലി | Kohli on 49th ODI hundred

    6 NOV. 2023 · ഒരിക്കലും ആര്‍ക്കും എത്താനാവില്ലെന്ന് കരുതിയിരുന്ന, ഇത്രനാളും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ സ്വന്തമായിരുന്ന ആ സുവര്‍ണറെക്കോഡില്‍ കോലി എന്ന ഇതിഹാസം കയ്യൊപ്പ് ചാര്‍ത്തി. ഏകദിനത്തില്‍ 49 സെഞ്ചുറികള്‍ നേടിക്കൊണ്ട് സച്ചിന്റെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് സാക്ഷാല്‍ വിരാട് കോലി. കോലിയുടെ പ്രകടനത്തെയും ലോകകപ്പില്‍ ഇന്ത്യയുടെ വരും മത്സരങ്ങളെയും വിലയിരുത്തുകയാണ് മാതൃഭൂമി ഡോട്ട്‌കോമിലെ സീനിയര്‍ സബ് എഡിറ്റര്‍ മനു കുര്യനും മാതൃഭൂമി സ്‌പോര്‍ട്‌സ് ഡെസ്‌ക്കിലെ സീനിയര്‍ സബ് എഡിറ്റര്‍ കെ. സുരേഷും. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
    Escuchado 20m 30s
  • വിദേശപിച്ചില്‍ മൂന്ന് ദിവസം കൊണ്ട് ഇന്ത്യയ്ക്ക് കളിതീര്‍ക്കാനാകുമോ? | Podcast

    22 FEB. 2023 · ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ആധികാരികവിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്താനും ഇന്ത്യയ്ക്ക് സാധിച്ചു. എന്നാല്‍ ഇന്ത്യന്‍ താത്പര്യങ്ങള്‍ക്കനുകൂലമായാണ് പിച്ച് ഒരുക്കിയെന്ന വാദങ്ങള്‍ പലയിടത്തുമുയര്‍ന്നു. ഈ വാദങ്ങള്‍ക്ക് കഴമ്പുണ്ടോ? ഈ പ്രകടനം വിദേശപിച്ചുകളില്‍ തുടരാന്‍ ഇന്ത്യയ്ക്ക് സാധിക്കുമോ? അഭിനാഥ് തിരുവലവത്തും ആദര്‍ശ് പിഐയും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
    Escuchado 14m 30s
  • പൗളോ റോസിയുടെ ഇറ്റലി | 1982 ലോകകപ്പിലെ അണിയറകഥകൾ

    13 NOV. 2022 · ഇറ്റലി മൂന്നാം തവണയും വിജയം നേടി എന്നതാണ് 1982 ലെ ലോകകപ്പിന്റെ പ്രത്യേകത. 1982 ലെ ലോകകപ്പ് വിശേഷങ്ങളുമായി മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ സി.പി. വിജയകൃഷ്ണന്‍, മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററും കളിയെഴുത്തുകാരനുമായ കെ. വിശ്വനാഥ്, മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി. നായര്‍ എന്നിവര്‍. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
    Escuchado 23m 24s
  • ഇവാന്‍ കളിച്ചാല്‍ തന്ത്രം മാറുമോ? | Podcast

    15 OCT. 2022 · ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഞായറാഴ്ച്ച രണ്ടാം മത്സരത്തിനിറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കൊല്‍ക്കത്ത വമ്പന്‍മാരായ എ.ടി.കെ. മോഹന്‍ബഗാനാണ് എതിരാളി. ആദ്യകളിയില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിനെതിരേ പകരക്കാരനായി ഇറങ്ങി ഇരട്ടഗോള്‍ നേടിയ ഇവാന്‍ കലിയൂഷ്നിയെ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് ഏത് രീതിയിലാകും ഇത്തവണ ഉപയോഗിക്കുന്നത്. ഇവാന് ആദ്യ ഇലവനില്‍ ഇടം ലഭിക്കുമോ, അതോ പകരക്കാരനായി തുടരുമോ. ഇവാന്‍ തുടക്കം മുതല്‍ കളിച്ചാല്‍ ടീമിന്റെ ഫോര്‍മേഷന്‍ ഏത് രീതിയിലാകും മാറുക?. അനീഷ് പി.നായരും അഭിനാഥ് തിരുവലത്തും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
    Escuchado 15m 19s
  • ഇത്തവണ ഇവാന്‍മാര്‍ കളിമാറ്റുമോ? | Kerala Blasters FC

    6 OCT. 2022 · ഐഎസ്എല്‍ ഒമ്പതാം സീസണിന് വെള്ളിയാഴ്ച തുടക്കമാകുകയാണ്. രണ്ട് വര്‍ഷത്തിനു ശേഷം സ്റ്റേഡിയത്തിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സും ടീമിന്റെ ആരാധകരും. കഴിഞ്ഞ സീസണില്‍ കൈവിട്ട കിരീടം ഇത്തവണ തിരികെ പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവാന്‍ വുകോമനോവിച്ചും സംഘവും. ഇത്തവണ രണ്ട് ഇവാന്‍മാരാണ് ടീമിനൊപ്പമുള്ളത്. ഒന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ചും രണ്ട് യുക്രൈന്‍ താരം ഇവാന്‍ കലിയുഷ്‌നിയും. ബ്ലാസ്റ്റേഴ്സിന്റെ പ്രൊഫഷണല്‍ സമീപനത്തിന്റെ ഫലമാണ് കലിയുഷ്‌നിയുടെ ഐഎസ്എല്ലിലേക്കുള്ള വരവ്. ലൂണയ്ക്കൊപ്പം ബ്ലാസ്റ്റേഴ്സ് മിഡ്ഫീല്‍ഡില്‍ കലിയുഷ്‌നി അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. വുകോമനോവിച്ചിന് കഴിഞ്ഞ തവണത്തേക്കാള്‍ തന്റെ ശൈലിക്ക് യോജിച്ച ടീമിനെയാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. കാണികളുടെ പിന്തുണ കൂടിയാകുന്നതോടെ ഇത്തവണ ഐഎസ്എല്‍ കിരീടം ആദ്യമായി ബ്ലാസ്റ്റേഴ്സിന്റെ ഷെല്‍ഫിലെത്തുമോ അനീഷ് പി നായരും അഭിനാഥ് തിരുവലത്തും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് Kerala Blasters FC
    Escuchado 16m 18s
  • ഇങ്ങനെ മതിയോ ലോകകപ്പ് ഒരുക്കം ? | t20 world Cup and Team India

    29 SEP. 2022 · ട്വന്റി ട്വന്റി വേള്‍ഡ് കപ്പ് പടിവാതില്‍ക്കലെത്തി. രണ്ട് മത്സരങ്ങളുടെ ദൂരത്തില്‍ വേള്‍ഡ് കപ്പ് ഇന്ത്യയ്ക്ക് മുന്നിലുണ്ട്. ദക്ഷിണാഫ്രിക്കക്ക് എതിരായ ഒന്നാം ട്വന്‍ി 20യില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇങ്ങനെ മതിയോ ടീം ഇന്ത്യയുടെ ലോകകപ്പ് ഒരുക്കം. ട്വന്റി ട്വന്റി വേള്‍ഡ് കപ്പ് പടിവാതില്‍ക്കലെത്തി. രണ്ട് മത്സരങ്ങളുടെ ദൂരത്തില്‍ വേള്‍ഡ് കപ്പ് ഇന്ത്യയ്ക്ക് മുന്നിലുണ്ട്. ദക്ഷിണാഫ്രിക്കക്ക് എതിരായ ഒന്നാം ട്വന്‍ി 20യില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇങ്ങനെ മതിയോ ടീം ഇന്ത്യയുടെ ലോകകപ്പ് ഒരുക്കം. അനീഷ് നായരും അഭിനാഥ് തിരുവലത്തും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | t20 world Cup and Team India
    Escuchado 13m 18s
കളിക്കളത്തിലെ വിശേഷങ്ങളും ചര്‍ച്ചകളും
Contactos
Información
Autor Mathrubhumi
Categorías Deportes
Página web -
Email webadmin@mpp.co.in

Parece que no tienes ningún episodio activo

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Actual

Portada del podcast

Parece que no tienes ningún episodio en cola

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Siguiente

Portada del episodio Portada del episodio

Cuánto silencio hay aquí...

¡Es hora de descubrir nuevos episodios!

Descubre
Tu librería
Busca