Portada del podcast

The Great Indian Politics | Mathrubhumi

  • പച്ചയ്ക്ക് വര്‍ഗീയത, അദാനിയെ തള്ളിപ്പറയല്‍: ബിജെപി പ്രതിരോധം തോല്‍വിപ്പേടിയിലോ?| PM Modi’s communal utterances

    10 MAY. 2024 · തിരഞ്ഞെടുപ്പ് കഴിഞ്ഞ സംസ്ഥാനങ്ങളില്‍ പോളിങ്ങില്‍ 4-5 ശതമാനത്തിന്റെ കുറവ്. ഇത് പ്രതിപക്ഷത്തെ ഞെട്ടിച്ചെങ്കില്‍ അതിനേക്കാള്‍ വലിയ ഷോക്കായി ബിജെപിയ്ക്ക്. 400 സീറ്റ് ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിന് ഇറങ്ങിയ ബിജെപിയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതാണോ പച്ചയ്ക്ക് വര്‍ഗീയത പറയാനും  അദാനിയെ തള്ളിപ്പറയുന്നതിലേക്കും ബിജെപിയെ പ്രേരിപ്പിച്ചത്. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    25m 26s
  • മേയര്‍ ഡൈവര്‍ തര്‍ക്കം; നീതി ആരുടെ പക്ഷത്ത്, സത്യം ഡിലീറ്റ് ചെയ്യപ്പെട്ടോ  

    7 MAY. 2024 · മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എം.എല്‍.എയുമായി സച്ചിന്‍ ദേവും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവുമായി തിരുവനന്തപുരത്ത് നടുറോഡില്‍ വെച്ചുണ്ടായ തര്‍ക്കത്തില്‍. അതേ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ നീതി ആരുടെ പക്ഷത്താണ്. ബസിലെ സിസിടിവിയില്‍ ഉണ്ടായിരുന്ന മെമ്മറി കാര്‍ഡിലെ സത്യം ഡീലിറ്റ് ചെയ്യപ്പെട്ടോ. മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്  
    24m 39s
  • കേരള സ്റ്റോറിയുടെ പരിപ്പ്  കേരളത്തില്‍ വേവുമോ? | The Kerala Story

    10 ABR. 2024 · കേരളത്തിന്റെ യഥാര്‍ത്ഥ പരിഛേദവുമായി ഒരു ബന്ധവും അവകാശപ്പെടാനില്ലാത്ത ഒരു സിനിമ,  തെളിവുകളുടെ യാതൊരു പിന്‍ബലുവുമില്ലാതെ ലൗ ജിഹാദ് എന്ന ആരോപണത്തെ  ആഘോഷമാക്കുന്ന സിനിമ, തീര്‍ത്തും അപ്രതീക്ഷിതമായി കേരളത്തിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് മുന്‍പ് ഒന്നും ഇല്ലാത്ത വിധം കേരള സ്റ്റോറിയെന്ന ഈ സിനിമയും ഇടം പിടിക്കുന്നു. ബോധപൂര്‍വം ഈ സിനിമയെ തിരഞ്ഞെടുപ്പ് ചര്‍ച്ചയാക്കാന്‍  ഇട്ടുകൊടുത്തവരുടെ യഥാര്‍ത്ഥ ലക്ഷ്യം എന്താണ്.  അവരുടെ ലക്ഷ്യം കേരളത്തില്‍ നടപ്പാകുമോ? കെ.എ ജോണിയും മനുവും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് 
    21m 12s
  • കാര്യങ്ങള്‍ അത്ര എളുപ്പമല്ല ബിജെപിക്ക് | Lok Sabha Election 2024 BJP alliance

    27 MAR. 2024 · സഖ്യ ചര്‍ച്ചകളിലെ ഭിന്നതകള്‍ ബിജെപിയെ കുഴയ്ക്കുന്നുവോ.. ഒഡീഷയില്‍ ബിജെഡി പഞ്ചാബില്‍ ശിരോമണി അകാലിതള്‍ ഇങ്ങനെ സഖ്യത്തില്‍ ഉണ്ടായ വിള്ളല്‍ ലോക്‌സഭയില്‍  400 എന്ന സ്വപ്‌ന സംഖ്യയിലേക്കുള്ള ലക്ഷ്യത്തിന് കടിഞ്ഞാണിടുമോ? കെ.എ ജോണിയും  മനു കുര്യനും ചര്‍ച്ച  ചെയ്യുന്നു.സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്  
    17m 11s
  • സത്യഭാമ ഒരു പ്രതീകമാണ്, ജാതി വെറി യുടെ പ്രതീകം  | kalamandalam sathyabhama

    22 MAR. 2024 · കലയും കാലവും നവീകരിക്കപ്പെട്ട് സമഭാവനയുടെ പുതിയ തലത്തില്‍ എത്തിനില്‍ക്കുമ്പോഴാണ്. വര്‍ണവെറിയുടെ ജാതി വെറിയുടെ ജല്‍പ്പനങ്ങള്‍ കലാമണ്ഡലം സത്യഭാമ എന്ന നര്‍ത്തകി ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ നടത്തുന്നത്.  എത്ര വിമര്‍ശിച്ചിട്ടും പറഞ്ഞതില്‍ സത്യഭാമ ഉറച്ചുനില്‍ക്കുമ്പോഴും പൊതുസമൂഹം  കലാകേരളം അവരെ രൂക്ഷമായി വിമര്‍ശിയ്ക്കുന്നു, അവരുടെ പ്രസ്താവനയിലെ അപകടം മനസിലാക്കുന്ന എന്നതാണ് ഏക ആശ്വാസം. കെ.എ ജോണിയും മനു കുര്യനും സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | kalamandalam sathyabhama
    19m 34s
  • വടകര, തൃശൂര്‍: സസ്പെന്‍സും സര്‍പ്രൈസും | congress surprise candidate list Lok sabha election 2024

    14 MAR. 2024 · സര്‍പ്രൈസ് റിസള്‍ട്ട് മോഹിച്ച് സര്‍പ്രൈസ് പരീക്ഷണവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക. പദ്മജയുടെ ബിജെപിയിലേക്കുള്ള പോക്കിന്റെ ക്ഷീണം മറയ്ക്കാനും കെ.സിക്ക് ആലപ്പുഴയില്‍ സീറ്റ് ഉറപ്പിക്കാനും സാമുദായിക സമവാക്യവും പാലിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ സര്‍പ്രൈസാണോ വടകരയില്‍ നിന്നും മുരളിയെ തൃശൂരില്‍ എത്തിച്ചതും പാലക്കാട്ട് നിന്നുള്ള  ഷാഫിയെ വടകരയില്‍ ഇറക്കിയതും. ഇത് കോണ്‍ഗ്രസിന് നല്ല തുടക്കമാണോ നല്‍കിയത്. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു: സൗണ്ട് മിക്‌സിങ്:  എസ്.സുന്ദര്‍  
    18m 57s
  • പൂക്കോട്ടെ അരുംകൊല പറയുന്നത് | Pookode Ragging Case

    6 MAR. 2024 · സിദ്ധാര്‍ഥന്റേത് ആത്മഹത്യയോ കൊലപാതകമോ എന്ന ചോദ്യമല്ല വേണ്ടത്. നടന്നത് ആള്‍ക്കൂട്ട വിചാരണയും പൈശാചികമായ ക്രൂരകൃത്യവുമാണ്. ഒരിറ്റുവെള്ളം കൊടുക്കാമായിരുന്നില്ലേ എന്ന ആ പിതാവിന്റെ ചോദ്യം ഗുണ്ടകളെ വളര്‍ത്തുന്ന വിദ്യാര്‍ഥി സംഘടനകള്‍ക്കുള്ള താക്കീതാണ്.. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായി കൊലചെയ്യപ്പെട്ട സംഭവങ്ങളെ വിലയിരുത്തുകയാണ് കെ.എ ജോണിയും മനു കുര്യനും. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. കൃഷ്ണലാല്‍ ബി.എസ്
    24m 19s
  • ആദ്യം പ്രണബിന് ഇപ്പോള്‍ റാവുവിന് കോണ്‍ഗ്രസുകാര്‍ക്ക് ഭാരതരത്നം നല്‍കുന്ന ബിജെപി

    14 FEB. 2024 · കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭാരത രത്നം നല്‍കുകയാണ് ബിജെപി. 2019ല്‍ പ്രണബ് മുഖര്‍ജിക്കും ഇപ്പോള്‍ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിനും ഭാരത രത്‌നം നല്‍കിയതിന് പിന്നില്‍ ബിജെപിയ്ക്ക് വ്യക്തമായ അജണ്ടകളുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ട്. കെ.എ ജോണിയും മനു കുര്യനും ഭാരത രത്‌നത്തിന് പിന്നിലെ ബിജെപി രാഷ്ട്രീയം വിലയിരുത്തുന്നു.സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
    22m 39s
  • 'ക്യാപ്റ്റന്‍' എതിര്‍ ടീമില്‍ ചേര്‍ന്നു; പ്രതിസന്ധിയില്‍ 'ഇന്ത്യ' സഖ്യം| Nitish Kumar to Join BJP Again|

    1 FEB. 2024 · കളംമാറ്റി ബിജെപിയ്ക്ക് ഒരു ബദല്‍ എന്ന നിലയിലേക്ക് ഇന്ത്യ സംഖ്യത്തെ മുന്നില്‍ നിന്ന് നയിച്ച നിതീഷ് അപ്രതീക്ഷിതമായാണ് മറുകണ്ടം ചാടിയത്. നിതീഷിന്റെ ചാഞ്ചാട്ടവും ബിഹാര്‍ രാഷ്ട്രീയവും അതോടൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ഇന്ത്യ സഖ്യത്തിന്റെ മുന്നിലുള്ള പ്രതിസന്ധിയുമാണ് കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: വൃന്ദാ മോഹന്‍| The Great Indian Politics |
    18m 6s
  • പ്രാണപ്രതിഷ്ഠ, കര്‍പ്പൂരിക്ക് ഭരതരത്‌നം മൂന്നാം വട്ടത്തിന് മോദിയും ബിജെപിയും| Ramakshethra and Election strategy ofBJP|

    25 ENE. 2024 · അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങോടെ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ചിരിക്കുന്നു. ജാതിസെന്‍സസ് മുഖ്യ അജണ്ടയാക്കി ബിജെപിയുമായി ഏറ്റുമുട്ടാന്‍ തയ്യാറെടുക്കുന്ന ഇന്ത്യ സഖ്യത്തിനെ അമ്പരപ്പിച്ച് കര്‍പ്പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത രത്‌നം പ്രഖ്യാപിച്ച് ബിജെപി അടുത്ത ആയുധവും പുറത്തെടുത്തിരിക്കുന്നുഹിന്ദുത്വയും മോദി കി ഗ്യാരന്റിയും ബിജെപി മുദ്രാവാക്യങ്ങളാകുമ്പോള്‍ പ്രതിപക്ഷത്തിന് യോജിപ്പിന്റെ പാത കണ്ടെത്താനെങ്കിലും കഴിയുമോ? സാധ്യതകള്‍ കെ.എ ജോണിയും മനു കുര്യനും വിലയിരുത്തുന്നു. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Loksabha Election and BJP stratergy|
    25m 56s
സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍, അവലോകനങ്ങള്‍
Contactos
Información
Autor Mathrubhumi
Categorías Política
Página web -
Email webadmin@mpp.co.in

Parece que no tienes ningún episodio activo

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Actual

Parece que no tienes ningún episodio en cola

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Siguiente

Portada del episodio Portada del episodio

Cuánto silencio hay aquí...

¡Es hora de descubrir nuevos episodios!

Descubre
Tu librería
Busca