Contactos
Información
Malayalam career Podcast By Anjana Ramath
11 NOV. 2024 · വിദ്യാര്‍ത്ഥിയില്‍ നിന്ന് പ്രൊഫഷണലായി മാറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് പ്രൊഫഷണലായി മാറുമ്പോള്‍ നാം നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അക്കാര്യങ്ങളാണ് ഇത്തവ ജോബ് ജേണിയില്‍. സ്ക്രിപ്റ്റ്: കമറുദ്ദീന് കെ.പി ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
സമ്പാദ്യം 'ദാ വന്നു ദേ പോയി' ആണോ ? | പ്രശ്നമാണ് പരിഹാരവുമുണ്ട് | Importance of Financial Management
1 NOV. 2024 · ഭൂരിഭാഗം ആളുകള്‍ക്കും സാമ്പത്തിക സുരക്ഷിതത്വം എന്നത് ഒരു ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. വളരെ ബുദ്ധിപൂര്‍വം സാമ്പത്തിക അച്ചടക്കം പാലിച്ച് ജീവിക്കുന്നവരും നമുക്ക് ഇടയിലുണ്ട്. ഒന്ന് മനസുവെച്ചാല്‍ നമുക്കും അവരില്‍ ഒരാളാകാം. സമ്പാദ്യം ആവശ്യത്തിന് ചിലവഴിച്ച് ബാക്കി തുക ഭാവിയിലേക്കായി കരുതിവയ്ക്കാം. സ്ക്രിപ്റ്റ്: കമറുദ്ദീന് കെ.പി. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് . | Importance of Financial Management
25 OCT. 2024 · ജോലിസ്ഥലത്തെ വൈകാരികബുദ്ധി എന്നത് ഏറ്റവും നിര്‍ണായകമായ നേതൃത്വ കഴിവുകളില്‍ ഒന്നായാണ് വിലയിരുത്തുന്നത്. ഓരോ ജോലിസ്ഥലവും നിരവധി സമ്മര്‍ദങ്ങളും. ആശങ്കകളും അസംതൃപ്തിയുമെല്ലാം നിറഞ്ഞതാണ്. ഈ സാഹചര്യത്തില്‍ മറ്റുള്ളവരുമായി ആഴമുള്ള ബന്ധങ്ങള്‍ സ്ഥാപിക്കുല്, സാഹചര്യം മനസ്സിലാക്കി പെരുമാറല്‍, ടീം വര്‍ക്ക്, നേതൃത്വ ശേഷി, പ്രശ്നപരിഹാരം തുടങ്ങിയ കാര്യങ്ങള്‍ക്ക് വൈകാരിക ബുദ്ധി അത്യന്താപേക്ഷിതമാണ്.
സ്ക്രിപ്റ്റ്: കെ.പി കമറുദ്ധിന്‍. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
|
4 OCT. 2024 · കരിയറിന്റെ വളര്‍ച്ചയ്ക്കായി അഹോരാത്രം പണിയെടുക്കുന്നവര്‍ പലരും സ്വയം മറന്നു പോവുകയാണ്.അതിഭീകരമായ ജോലി സമ്മര്‍ദ്ദത്തെ ഒഴിവാക്കി എങ്ങനെ കരിയര്‍ വളര്‍ത്താം എന്നതാണ് ജോബ് ജേണിസിന്റെ ഈ എപ്പിസോഡില്‍ പറയുന്നത്
സ്ക്രിപ്റ്റ്: കെ.പി കമറുദ്ധിന്‍. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
27 SEP. 2024 · കരിയറില്‍ ക്രിയേറ്റിവിക്ക് വളരെയധികം പ്രാധാന്യമുണ്ട്. സര്‍ഗാത്മകമായ ചിന്തയില്ലെങ്കില് ഒരിക്കലും കരിയറില്‍ മുന്നേറാന്‍ സാധ്യമല്ല. എങ്ങനെ ക്രിയേറ്റീവായി ചിന്തിക്കാം എന്നതാണ് ഈ എപ്പിസോഡില്‍ ഹോസ്റ്റ്: അഞ്ജന രാമത്ത്: സ്ക്രിപ്റ്റ് കമറുദ്ദീന് കെ.പി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. | How to become a creative person?
20 SEP. 2024 · തൊഴിലിടത്തില്‍ ഒരു അവിഭാജ്യ ഘടകമായി മാറുന്നത് എങ്ങനെയാണ്. ഒരു സ്ഥാപനത്തില്‍ ഏത് പ്രതിസന്ധിയിലും ഒഴിവാക്കാനാവാത്ത സാന്നിധ്യമാവാന്‍ ഒരാള്‍ക്ക് കഴിയുമോ? അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാനാവുക? എന്താണ് ലിഞ്ച് പിന് എന്ന ആശയം. ഇത്തവണ ജോബ് ജേണീസില്‍ സംസാരിക്കുന്നത് ലിഞ്ച് പിനെക്കുറിച്ചാണ്. സ്ക്രിപ്റ്റ്: കമറുദ്ദീന് കെ.പി ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
6 SEP. 2024 · ജീവിതത്തില്‍ ഏതൊരു കോഴ്സെടുത്തു പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും മനസില്‍ വെയ്ക്കേണ്ട ചിലകാര്യങ്ങളുണ്ട്. എന്തിന് പഠിക്കുന്നു, എന്താണ് ലക്ഷ്യം എന്നതെല്ലാം കൃത്യമായി അറിഞ്ഞാല്‍ മാത്രമേ കൃത്യതയോടെ മുന്നേറാന്‍ സാധിക്കുകയുള്ളു.സ്ക്രിപ്റ്റ് കമറുദ്ധീന്‍ കെ.പി ഹോസ്റ്റ് : അഞ്ജന ആര്.ജെ. സൗണ്ട് മിക്സിങ് : പ്രണവ് പി.എസ്
28 AGO. 2024 · ഓടി കൊണ്ടിരിക്കുന്ന ഈ ലോകത്ത് ജോലിയുടെ പേരില്‍ ജീവിതം മറന്ന് പോവുന്നവരാണ് പലരും. എന്നാല്‍ സ്വയം പരിപാലിക്കാന്‍ സമയം കണ്ടെത്തിയില്ലെങ്കില്‍ വലിയ വിപത്തായിരിക്കും ഫലം. വര്‍ക്ക് ലൈഫ് ബാലന്‍സിനെ കുറിച്ചാണ് ഈ ലക്കം ജോബ് ജേണീസ്. സ്്ക്രിപ്റ്റ് കമറുദ്ധീന്‍ കെ പി. ഹോസ്റ്റ്: അഞ്ജന ആര്.ജെ .സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
16 AGO. 2024 · ഒരു തൊഴില്‍ ദാതാവിനെ സംബന്ധിച്ച് സ്ഥാപനത്തിലേക്ക് ഒരാളെ റിക്രൂട്ട് ചെയ്യുന്നതിന്റെ ആദ്യ ഘട്ടമാണ് സിവി ഷോര്‍ട്ലിസ്റ്റ് ചെയ്യുക എന്നത്. അതുകൊണ്ട് തന്നെ ജോലി ലഭിക്കണമെന്ന് ഗൗരവമായി ചിന്തിക്കുന്നവര്‍ സസൂക്ഷ്മം തയാറാക്കേണ്ടതാണ് സിവി അഥവാ കരിക്കുലം വിറ്റേ. വളരെ പ്രധാനപ്പെട്ട ഒന്നായിട്ട് പോലും ഒരു ജോലിക്കായി അപേക്ഷിക്കുമ്പോള്‍ എങ്ങനെ മികച്ച ഒരു സിവി തയ്യാറാക്കണമെന്നത് പലര്‍ക്കും അറിയില്ല. മറ്റാരോ, മുമ്പെങ്ങോ തയ്യാറാക്കിയ സിവി അതേപോലെ പകര്‍ത്തിയാണ് പലരും സ്വന്തം സിവി തയ്യാറാക്കുന്നത്. എന്താണ് സിവി,അവ എങ്ങനെ തയ്യാറാകണം എന്നെല്ലാമാണ് ഈ എപ്പിസോഡില്‍ പറയുന്നത്; ഹോസ്റ്റ്: അഞ്ജന ആര്.ജെ സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
5 JUL. 2024 · നിലവിലെ ജോലി, പഠനം, വീട്ടുകാര്യങ്ങള്‍ക്കൊപ്പം രണ്ടാമതൊരു വരുമാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ലേ? അത്തരം സാധ്യതകളെ സൈഡ് ഹസിലെന്ന് വിളിക്കാം. ഈ ആശയത്തെ കുറിച്ചാണ് ഈ ആഴ്ച്ചത്തെ ജോബ് ജേണീസ് സംസാരിക്കുന്നത്. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Malayalam career Podcast By Anjana Ramath
Información
Autor | Mathrubhumi |
Organización | Mathrubhumi |
Categorías | Profesiones |
Página web | - |
webadmin@mpp.co.in |
Copyright 2024 - Spreaker Inc. an iHeartMedia Company