Contactos
Información
ബീന ഗോവിന്ദിന്റെ കാശ്മീര്‍ യാത്രാ വിവരണം
21 NOV. 2021 · റോഡില്‍ പണി നടക്കുന്നതിനാല്‍ നോക്കെത്തുന്ന ഇടമൊക്കെ കനത്ത പൊടിപടലം മാത്രം. ശ്രീനഗര്‍- ജമ്മു ഹൈവേയിലെ ഇടതടവില്ലാത്ത ട്രക്ക് ഗതാഗതം കാരണം പാതയുടെ പണി തീര്‍ക്കാന്‍ പറ്റാതെ നീണ്ടു പോകുന്ന അവസ്ഥയുണ്ട്. ഭീമന് ചരക്കുവാഹനങ്ങള്‍ നിരന്തരം ഓടുന്ന റൂട്ടായതിനാല്‍ പാത അടിക്കടി തകരുകയും അറ്റകുറ്റപ്പണി നീളുകയും ചെയ്യുന്നത് കടുത്ത യാത്രാദുരിതം ഉണ്ടാക്കുന്നു എന്ന് വണ്ടിക്കാര് പറഞ്ഞു. ശ്രീനഗറിലെ തണുത്ത കാലാവസ്ഥ അപേക്ഷിച്ച് ഇവിടെ കടുത്ത ചൂടും അനുഭവപ്പെട്ടു. കാറിന്റെ ജാലകം താഴ്ത്തിയാല്‍ മേലാസകലം പൊടിയടിച്ചു കയറും. പോരാത്തതിന് കണ്ണിനുമുന്നില്‍ പാറക്കെട്ടുകളില്‍ നിന്ന് ഊക്കോടെ തെറിച്ചിറങ്ങി റോഡിലേക്കു വീഴുന്ന കരിങ്കല്ലുകള്‍. പലതും കാറിന്റെ ചില്ലുവാതിലിനോടു ചേര്‍ന്ന് തെറിച്ചുമാറിപ്പോകുന്നു.
ബീന ഗോവിന്ദിന്റെ യാത്രാവിവരണം: കാശ്മീരം | എഡിറ്റ്: അര്ജ്ജുന് പി.
14 NOV. 2021 · കമാന് പോസ്റ്റില്‍ നിന്ന് ഇസ്ലമാബാദിലേക്ക് 200 കിലോമീറ്റര്‍ ദൂരമുണ്ട്. പാലത്തിനപ്പുറം കുന്നുകളില്‍ പാകിസ്താന് സൈന്യത്തിന്റെ ബങ്കറുകള്‍ കാണാം. അവയില്‍ ദൂരദര്‍ശിനികളും ഉന്നം വച്ച തോക്കുകളുമായി ഇവിടേക്കു തന്നെ നോട്ടമിട്ടിരിക്കുന്ന പാക് സൈനികര്‍. 'നമ്മള് കൂടുതല്‍ സമയം ഇവിടെ നില്‍ക്കുന്നത് ഉചിതമായിരിക്കില്ല..'ബാരാമുള്ളയില്‍ നിന്ന് ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന കമാന്‍ഡിങ് ഓഫീസര്‍ മേഘ് രാജ് ഓര്‍മിപ്പിച്ചു.
ബീന ഗോവിന്ദിന്റെ യാത്രാവിവരണം: കാശ്മീരം | എഡിറ്റ്: ദിലീപ് ടി.ജി.
7 NOV. 2021 · ഒഴുകുന്ന ഭക്ഷണശാലകളില്‍ മസാല ചേര്‍ത്ത ചിക്കനും പനീറും കവയുമൊക്കെ ഞങ്ങളുടെ ഷിക്കാരക്കടുത്തെത്തി. വളയും മാലയും വാള്‍നട്ട് കൗതുകവസ്തുക്കളും വില്‍ക്കുന്ന തോണിക്കാര്‍. ഒഴുകുന്ന അങ്ങാടികള്‍. നവദമ്പതികളാരും ഞങ്ങളുടെ സംഘത്തിലില്ലായിരുന്നെങ്കിലും എണ്‍പതുകളിലെ മലയാളസിനിമകളുടെ ആരാധകരായ ഞങ്ങള്‍ യൂട്യൂബില്‍ പാട്ടു വച്ചു, ഗൃഹാതുരത്വത്തോടെ.. മഞ്ഞേ വാ..മധുവിധുവേള..
ബീന ഗോവിന്ദിന്റെ യാത്രാവിവരണം: കാശ്മീരം | എഡിറ്റ്: ദിലീപ് ടി.ജി.
30 OCT. 2021 · പഹല്‍ഗാമില്‍ കണ്ട മറ്റൊരു കൗതുകകരമായ കാര്യമാണ് മനുഷ്യര്‍ ശരീരത്തില്‍ നെരിപ്പോടുകള്‍ കൊണ്ടുനടക്കുന്നത്. തണുപ്പിനെ തടുക്കാന്‍ ചൂരല്‍ കൊണ്ടു മെടഞ്ഞ മണ്‍ചട്ടികളില്‍ എരിയുന്ന കനലുകളിട്ട് അവ കഴുത്തില്‍ തൂക്കിയിടുകയോ കൈയില്‍ തൂക്കിപ്പിടിക്കുകയോ ചെയ്യും. കാങ്കിടി എന്നാണിതിനു പേര്. ചൂടുള്ള ചട്ടികള്‍ കാലുകള്‍ക്കിടയിലൂടെ തൂക്കിയിട്ട് മുകളില്‍ നീളന്‍ കൈയുള്ള കുപ്പായവും പൈജാമയും ഇട്ടിരിക്കും. കാശ്മീരം ബീന ഗോവിന്ദിന്റെ യാത്രാവിവരണം. എഡിറ്റ് ദിലീപ് ടി.ജി
23 OCT. 2021 · അന്നു ഞങ്ങള്‍ പഹല്‍ഗാമിലായിരുന്നു താമസം. ഹോട്ടലില്‍ ലഗ്ഗേജ് വച്ച ശേഷം ചന്ദന്‍വാഡിയിലേക്കു തിരിച്ചു. പഹല്‍ഗാം പട്ടണത്തില്‍ നിന്ന് 16 കിലോമീറ്റര്‍ ദൂരെയാണ് ചന്ദന്‍വാഡി. അവിടേക്കുള്ള അര മണിക്കൂര്‍ യാത്രക്കിടെയാണ് പ്രശസ്തമായ ബേതാബ് വാലി. ബീന ഗോവിന്ദിന്റെ കാശ്മീര്‍ ഡയറി ഭാഗം ഏഴ്. എഡിറ്റ് ദിലീപ് ടി.ജി
16 OCT. 2021 · ഞങ്ങള്‍ പിന്നെ പോയത് ഇടയന്മാരുടെ താഴ്വര എന്നറിയപ്പെടുന്ന പഹല്‍ഗാമിലേക്കാണ്. വഴി നീളെ ആപ്പിള്‍ തോട്ടങ്ങളും വാള്‍നട്ട് മരങ്ങളും കണ്ടു.
ആപ്പിളുകള്‍ പൂവിട്ടു തുടങ്ങുന്നതേയുള്ളൂ. സെപ്റ്റംബര്‍ ആപ്പിളിന്റെ വിളവെടുപ്പ് കാലമാണ്. താഴ്വര നിറയെ ആപ്പിളുകള്‍ വിളഞ്ഞു നില്ക്കുന്നുണ്ടാവും എന്ന് പത്തു ദിവസത്തെ യാത്രയിലുടനീളം ഞങ്ങളുടെ ഡ്രൈവറായിരുന്ന മുദാസിര്‍ പറഞ്ഞു. കാശ്മീരിന്റെ മാത്രമായി എട്ടു തരം ആപ്പിളുകളെങ്കിലുമുണ്ട്. കാശ്മീര്‍ ഡയറി ഭാഗം ആറ്. തയ്യാറാക്കി അവതരിപ്പിച്ചത്: ബീന ഗോവിന്ദ്. എഡിറ്റ് ദിലീപ് ടി.ജി
9 OCT. 2021 · വഴിയില്‍ ബാരാമുള്ള ജില്ലയിലെ പട്ടന് എന്ന പട്ടണത്തിലെത്തിയപ്പോള്‍ ഞങ്ങള്‍ പരിഹാസപുരത്തിലേക്ക് തിരിഞ്ഞു. ഏഴാം ശതകം മുതല്‍ ഒമ്പതാം ശതകം വരെ ഉത്തരേന്ത്യ ഭരിച്ച കാര്‍കോട രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു കാശ്മീര്‍. കാര്കോടചക്രവര്ത്തി ലളിതാദിത്യമുക്തിപദയാണ് കാശ്മീരും പിന്നീട് ശ്രീനഗറിനു സമീപമുള്ള പരിഹാസപുരവും കാര്‍കോട സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരിയാക്കിയത്. ഇപ്പോള്‍ കല്‍ക്കൂമ്പാരങ്ങളും തകര്‍ന്നടിഞ്ഞ രാജമന്ദിരങ്ങളും മാത്രമാണിവിടെ കാണാവുന്നത്. ബീന ഗോവിന്ദിന്റെ യാത്രാ വിവരണം ഭാഗം അഞ്ച്.
എഡിറ്റ്: ദിലീപ് ടി ജി
2 OCT. 2021 · കുതിരക്കാരന്മാരുടെ നിര്‍ത്താതെയുള്ള വര്‍ത്തമാനം കേട്ട്, ഇടയ്ക്കിടെ ദാഹം ശമിപ്പിക്കാന്‍ നീരുറവകള്‍ക്കു സമീപം നില്ക്കുന്ന കുതിരകളുടെ കഴുത്തിലും പുറത്തും തലോടി, ചുറ്റുപാടുമുള്ള മലനിരകളുടെ സൗന്ദര്യം ആസ്വദിച്ച് കുറെ മുകളിലെത്തി. വഴിയില്‍ എന്റെ കുതിര, രാജുവെന്നൊരു പാവം , കുഴഞ്ഞുവീണു. തളപ്പുകളില്‍ കാല് കുടുക്കിയിട്ടതിനാല്‍ ഒപ്പം വീഴുകയേ എനിക്കു വഴിയുണ്ടായിരുന്നുള്ളൂ. തണുത്തുറഞ്ഞ മഞ്ഞില്‍ ഒരു കുതിരയുടെ ഭാരം കൂടെ താങ്ങിക്കിടക്കേണ്ടി വരിക ഒട്ടും സുഖമുള്ള കാര്യമല്ല. ബീന ഗോവിന്ദിന്റെ യാത്രാവിവരണം കാശ്മീര്‍ ഡയറി ഭാഗം നാല്. എഡിറ്റ് ദിലീപ് ടി.ജി
25 SEP. 2021 · ചരിത്രത്തില്‍ നിന്ന് മനസ്സിന് ഒരിടവേളയായിരുന്നു ഗുല്‍മാര്‍ഗ് സന്ദര്‍ശനം. പീര്‍പഞ്ചല്‍ റേഞ്ചിന്റെ പരിധിയില്‍ ബാരാമുള്ള ജില്ലയിലെ ഒരതിമനോഹര ഹില്സ്റ്റേഷന്. ഗൗരിമാര്‍ഗ് (ഗൗരിദേവിയുടെ വഴി) എന്നാണിവിടം മുമ്പ് അറിയപ്പെട്ടിരുന്നത്. പതിനാറാം നൂറ്റാണ്ടില്‍ ചാക് രാജവംശത്തിലെ യൂസഫ് ഷായാണ് ഗൗരിമാര്‍ഗ് എന്ന പേര് ഗുല്‍മാര്‍ഗ് എന്നാക്കി മാറ്റിയത്. | ബീന ഗോവിന്ദിന്റെ യാത്രാവിവരണം കാശ്മീര്‍ ഡയറി മൂന്നാം ഭാഗം | എഡിറ്റ് ദിലീപ് ടി.ജി
18 SEP. 2021 · പരിമഹല്‍ വേദനിപ്പിക്കുന്നൊരു ചിത്രമാണ്. ചഷ്മെ ഷാഹി എന്ന ഉദ്യാനത്തില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരെയാണ് പീര്‍ മഹല്‍ എന്നു കൂടി അറിയപ്പെടുന്ന പരിമഹല്‍. അപ്സരസ്സുകളുടെ കൊട്ടാരം എന്നാണത് വിശേഷിപ്പിക്കപ്പെടുന്നത്. ബീന ഗോവിന്ദിന്റെ കാശ്മീര്‍ ഡയറി ഭാഗം രണ്ട്
ബീന ഗോവിന്ദിന്റെ കാശ്മീര്‍ യാത്രാ വിവരണം
Información
Autor | Mathrubhumi |
Organización | Mathrubhumi |
Categorías | Lugares y viajes |
Página web | - |
mathrubhumionline@gmail.com |
Copyright 2024 - Spreaker Inc. an iHeartMedia Company