Contactos
Información
യുറഗ്വായില്‍ തുടങ്ങി ഖത്തറില്‍ എത്തിനില്‍ക്കുന്ന ലോക ഫുട്‌ബോള്‍ ചരിത്രത്തിന്റെ അറിയാക്കഥകളുമായി പ്രമുഖ കളിയെഴുത്തുകാരും താരങ്ങളും ആരാധകരും അണിനിരക്കുന്നു | History of the FIFA World Cup
20 NOV. 2022 · ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രമെ ബാക്കിയുള്ളു. ലോകം ഫുട്‌ബോള്‍ ആവേശത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞു. ഒപ്പം മാതൃഭൂമിയും. മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ഇഷ്ട ടീമിനെപറ്റിയുള്ള പ്രതീക്ഷകള്‍ പങ്കുവയ്ക്കുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
19 NOV. 2022 · മെസിയും നെയ്മറും ക്രിസ്റ്റ്യാനൊയും ഉണ്ടായിട്ടും അര്‍ജന്റീനയും ബ്രസീസും പോര്‍ച്ചുഗുലും നിറംമങ്ങിയ ലോകകപ്പാണ് 2018ലേത്. വേഗത കൊണ്ട് എംബാപ്പെയും ചടുലത കൊണ്ട് ലൂക്ക മോഡ്രിച്ചുമായിരുന്നു റഷ്യയുടെ താരങ്ങള്‍. ക്രൊയേഷ്യയെ കീഴടക്കി ഫ്രാന്‍സ് കിരീടം ചൂടിയ ലോകകപ്പ് മാതൃഭൂമിക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തത് സ്‌പോര്‍ട്ട് ന്യൂസ് എഡിറ്റര്‍ ആയ പി.ടി ബേബി ആണ്. റഷ്യന്‍ ലോകകപ്പിന്റെ അനുഭവങ്ങളുമായി പി.ടി ബേബിയും കളിയെഴുത്തുകാരനും മാതൃഭൂമി സീനിയര്‍ സബ് എഡിറ്ററുമായ ബി.കെ രാജേഷ്. മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
19 NOV. 2022 · 2014 ലോകകപ്പ് ഓര്‍മ്മിക്കപ്പെടുന്നത് ബ്രസീലിന്റെ ദയനീയ പരാജയത്തിന്റെ പേരിലായിരിക്കും. സ്വന്തം നാട്ടില്‍ വെച്ചു നടന്ന ലോക ഫുട്‌ബോള്‍ മാമാങ്കത്തില്‍ 7-1 നാണ് അന്ന് ബ്രസീല്‍ ജര്‍മ്മനിയോട് തോല്‍ക്കുന്നത്. ബ്രസീലിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇങ്ങനെ ഒരു പരാജയം ആദ്യമായിട്ടായിരിക്കും. ഫൈനല്‍ വരെയെത്തിയ മെസിയുടെയും അര്‍ജന്റീനയുടെയും കുതിപ്പും 2014 ലോകകപ്പിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. ബ്രസീല്‍ ലോകകപ്പ് മാതൃഭൂമിയ്ക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തത് ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ ആയ ആര്‍ ഗിരീഷ് കുമാര്‍ ആണ്. ആ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ആര്‍ ഗിരീഷ് കുമാര്‍. ഒപ്പം മുന്‍ ഡെപ്യൂട്ടി എഡിറ്ററും കളിയെഴുത്തുകാരനുമായ എം.പി സുരേന്ദ്രനും മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായരും. സൗണ്ട് മിക്‌സിങ്ങ്: പ്രണവ് പി.എസ്. FIFA World Cup The History Untold
18 NOV. 2022 · അതുവരെ അത്ര പ്രചാരമില്ലാതിരുന്ന ടിക്കി ടാക്ക എന്ന ശൈലി ലോകകപ്പില്‍ ആദ്യമായി പരീക്ഷിക്കുന്നത് 2010ല്‍ സ്‌പെയിനാണ്. പുത്തന്‍ കളിരീതി പരീക്ഷിച്ചു എന്നുമാത്രമല്ല സ്‌പെയിന്‍ ലോക കിരീടം ചൂടുകയും ചെയ്തു. അന്ന് ലോകകപ്പിന് ആതിദ്യം വഹിച്ചത് സൗത്ത് ആഫ്രിക്കയായിരുന്നു. മാതൃഭൂമിയ്ക്ക് വേണ്ടി അന്ന് ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്തത് ഡെപ്യൂട്ടി എഡിറ്ററായിരുന്ന എം.പി സുരേന്ദ്രനാണ്. ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് എം.പി സുരേന്ദ്രന്‍. ഒപ്പം ഡെപ്യൂട്ടി ന്യൂസ്എഡിറ്ററായ ആര്‍ ഗിരീഷ് കുമാറും മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായരും. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
2010 FIFA World Cup
18 NOV. 2022 · 2006 ഫുട്‌ബോള്‍ ലോകകപ്പ് അവശേഷിച്ച കണ്ണീര്‍ ചിത്രമാണ് സിദാന്‍. വീണ്ടും ഫ്രാന്‍സ് കിരീടത്തിലേക്ക് എന്ന് കരുതിയൊരു നിമിഷത്തില്‍ ആണ് മറ്റാരാസിയെ നെഞ്ചിനിടിച്ച് സിദാന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് പോകുന്നത്. റഫറി ചുവപ്പ് കാര്‍ഡുയര്‍ത്തിയതിന് പിന്നാലെ അക്ഷോഭ്യനായി സിദാന്‍ സ്‌റ്റേഡിയം വിടുന്ന രംഗം ഫുട്‌ബോള്‍ ഉള്ള കാലത്തോളം മറക്കില്ല. 2006 ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്തത് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററായ പിപി ശശീന്ദ്രനാണ്. ജര്‍മ്മനിയില്‍ നടന്ന ലോകകപ്പിന്റെ വിശേഷങ്ങളുമായി പിപി ശശീന്ദ്രനും മാതൃഭൂമി എക്സിക്യൂട്ടീവ് എഡിറ്റര്‍ ഒ.ആര്‍. രാമചന്ദ്രന്‍ കളിയെഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായി ജാഫര്‍ ഖാന്‍, മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
2006 FIFA World Cup
17 NOV. 2022 · ബ്രസീലിന്റെ കിരീടധാരണം ആണ് 2002 ലോകകപ്പിന്റെ പ്രധാന പ്രത്യേകതകളില്‍ ഒന്ന്. അതിന് ശേഷം ഇതുവരെ ലോക കിരീടം ഉയര്‍ത്താന്‍ ബ്രസീലിന് ആയിട്ടില്ല. ഏഷ്യയില്‍ നടക്കുന്ന ആദ്യ ലോകകപ്പ് എന്നൊരു പ്രത്യേകതയും 2002 ലെ ലോകകപ്പിനുണ്ട്. ലോകകപ്പ് വേദിയിലെത്തി മാതൃഭൂമി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതും 2002 ലാണ്. അന്ന് മാതൃഭൂമിക്ക് വേണ്ടി ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്തത് എക്സിക്യൂട്ടീവ് എഡിറ്റര്‍ ഒ. ആര്‍ രാമചന്ദ്രനാണ്. ആ അനുഭവങ്ങളുമായി ഒ.ആര്‍ രാമചന്ദ്രന്‍. കളിയെഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായി ജാഫര്‍ ഖാന്‍ മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍ സൗണ്ട് മിക്സിങ്; പ്രണവ് പി.എസ് | 2002 FIFA World Cup
16 NOV. 2022 · 1998 ലോകകപ്പ് എന്നും ഓര്‍ത്തിരിക്കുന്ന സിനദീന്‍ സിദാന്‍ എന്ന കളിക്കാരന്റെ പേരിലായിരിക്കും. കിരീടം ഉറപ്പിച്ച് ഫൈനലില്‍ ഇറങ്ങിയ ബ്രസീലിനെ തകര്‍ത്ത് തരിപ്പണമാക്കിയത് സിദാന്റെ പ്രകടനം ആയിരുന്നു. അന്ന് സിദാനെ തടയാന്‍ ആര്‍ക്കുമായില്ല. അങ്ങനെ സിദാന്റെ മികവില്‍ ആണ് ഫ്രാന്‍സ് അന്ന് ആദ്യമായി ലോകകപ്പ് കിരീടം നേടുന്നതും. 1998 ലോകകപ്പ് വിശേഷങ്ങളുമായി മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ ആര്‍.എല്‍ ഹരിലാല്‍ മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ മനു കുര്യന്‍ മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
16 NOV. 2022 · ബ്രസീലിന്റെ വിജയം ആണ് 1994 ലെ ലോകകപ്പിന്റെ പ്രധാന വിശേഷം. 24 വര്‍ഷത്തിന് ശേഷമാണ് ബ്രസീല്‍ വിജയിക്കുന്നത്. റൊമാരിയൊ
ബെബറ്റൊ സഖ്യത്തിന്റെ കൂട്ടുകെട്ടാണ് അന്ന് ബ്രസീലിനെ വിജയത്തിലെത്തിച്ചത്. ദുരന്തനായകനായി മാറഡോണ പുറത്തുപോകുന്നതും 1994 ലെ ലോകകപ്പിലാണ്. 1994 ലോകകപ്പ് വിശേഷങ്ങളുമായി മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ ആര്‍.എല്‍ ഹരിലാല്‍ മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ മനു കുര്യന്‍ മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | 1994 FIFA World Cup
15 NOV. 2022 · മാറഡോണയുടെ മാജിക്കില്‍ അര്‍ജന്റീന വീണ്ടും ഫൈനലില്‍ എത്തുന്നു. ബ്രസീലിനെ തോല്‍പ്പിക്കുന്നു. അതുവരെ ലോകകപ്പ് ഭൂപടത്തില്‍ ഇല്ലാതിരുന്ന കാമറൂണ്‍ എന്ന ആഫ്രിക്കന്‍ രാജ്യം കളിച്ച് മുന്നേറി ആരാധകരെ സൃഷ്ടിക്കുന്നു. റോജര്‍ മില്ല, ബെക്കന്‍ ബോവര്‍ തുടങ്ങിയ താരങ്ങള്‍ കാല്‍പന്തുകൊണ്ട്ചരിത്രം സൃഷ്ടിക്കുന്നു. അങ്ങനെ 1990 ലെ ലോകകപ്പിന് പറയാന്‍ നിരവധി കഥകളുണ്ട്. ആ കഥകളുമായി മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്ര വിഭാഗം അസോസിയേറ്റ് പ്രഫസര്‍ എം.സി വസിഷ്ഠ്, മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ കെ എല്‍ ഹരിലാല്‍ മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍ സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | 1990 FIFA World Cup History
14 NOV. 2022 · 1986 ലെ ലോകകപ്പ് എന്നാല്‍ മറഡോണയാണ്. ദൈവത്തിന്റെ കൈ പതിഞ്ഞ ഗോളും നൂറ്റാണ്ടിലെ ഗോള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഗോളും ഈ ലോകകപ്പിലാണ്. മലയാളികളെ ഫുട്‌ബോള്‍ ഭ്രാന്തന്‍മാരാക്കിയ, കേരളത്തില്‍ അര്‍ജന്റീനയ്ക്ക് ഇത്രയധികം ആരാധകരെ സമ്മാനിച്ച ലോകകപ്പുകൂടിയാണ് 1986ലേത്. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്ര വിഭാഗം അസോസിയേറ്റ് പ്രഫസര്‍ എം.സി വസിഷ്ഠ്, മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ കെ എല്‍ ഹരിലാല്‍ മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍ 1986 ലെ ലോകകപ്പിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
1986 FIFA World Cup
യുറഗ്വായില്‍ തുടങ്ങി ഖത്തറില്‍ എത്തിനില്‍ക്കുന്ന ലോക ഫുട്‌ബോള്‍ ചരിത്രത്തിന്റെ അറിയാക്കഥകളുമായി പ്രമുഖ കളിയെഴുത്തുകാരും താരങ്ങളും ആരാധകരും അണിനിരക്കുന്നു | History of the FIFA World Cup
Información
Autor | Mathrubhumi |
Organización | Mathrubhumi |
Categorías | Fútbol americano |
Página web | - |
webadmin@mpp.co.in |
Copyright 2024 - Spreaker Inc. an iHeartMedia Company